കേരളം

kerala

ETV Bharat / videos

തേജസോടെ തേജസ്വിനി പുഴ, മഴ കനത്തതോടെ നിറഞ്ഞൊഴുക്ക്; മനംമയക്കുന്ന ആകാശ ദൃശ്യം - KASARAGOD TEJASWINI RIVER - KASARAGOD TEJASWINI RIVER

By ETV Bharat Kerala Team

Published : Jul 4, 2024, 8:59 PM IST

കാസർകോട് : ഓരോ നാടിനെയും സുന്ദരിയാക്കിമാറ്റുന്നത് അവിടുത്തെ പുഴകളും മലകളും അരുവികളുമെല്ലാമാണ്. അത്തരത്തിൽ കാസർകോടിനെയും മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച  ഒരു പുഴയുണ്ട്. കർണാടകയിൽ നിന്നൊഴുകിയെത്തി കാസർകോടുകാരുടെ സ്വന്തമായി മാറിയ കാര്യങ്കോട് പുഴ എന്നറിയപ്പെടുന്ന തേജസ്വിനി പുഴ. മഴ കനത്തതോടെ തേജസ്വിനി പുഴ നിറഞ്ഞു ഒഴുകുകയാണ്. കർണാടകയിലെ കൂർഗ് വനത്തിനുള്ളിലെ മലനിരകളിൽ നിന്നാണ് പുഴ ഉത്ഭവിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളുടെ അതിർത്തി നിർണയിച്ചുകൊണ്ട് ഒഴുകുന്ന പുഴകൂടെയാണിത്. പുളിങ്ങോം, ചെറുപുഴ, കടുമേനി, കാക്കടവ്, അണ്ടോൾ, കയ്യൂർ എന്നീ പട്ടണങ്ങളിലൂടെ ഒഴുകി തേജ്വസിനി പുഴ അറബിക്കടലിൽ പതിക്കുന്നു. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്‌ക്ക്. കണ്ണൂർ ജില്ലയിലെ കിഴക്കൻ മേഖലകളിലേക്കും തേജസ്വിനി പുഴ നീളുന്നുണ്ട്. കാസർകോട് ജില്ല ജലോത്സവം ഈ പുഴയിലാണ് നടത്താറ്. പേരുകേട്ട കയ്യൂർ സമരം നടന്നതും കയ്യൂർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നതുമെല്ലാം ഈ പുഴയുടെ തീരത്താണ്. മുക്കട പാലത്തിന് സമീപത്തു നിന്നുള്ള ആകാശ ദൃശ്യം അതിമനോഹരമാണ്. 

Also Read : മഴയിൽ മുങ്ങി കാസർകോട്: മധുവാഹിനി പുഴ കരകവിഞ്ഞു; മധൂർ സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറി - Rain issues in Kasaragod

ABOUT THE AUTHOR

...view details