വേനല്‍ കടുക്കുന്നതില്‍ വൈദ്യുതി വകുപ്പിനും ആശങ്കയുണ്ടെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി
Published : Mar 8, 2024, 9:26 PM IST
ഇടുക്കി : വേനല്‍ കനക്കുന്നതില്‍ വൈദ്യുതി വകുപ്പിനും ആശങ്കയുണ്ടെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി(Electricity Department). അണക്കെട്ടുകളില്‍ സംഭരണശേഷിയുടെ 60ശതമാനം മാത്രമാണ് വെള്ളമുള്ളത്(Summer concerns). അണക്കെട്ടുകളിലെ ജലമുപയോഗിച്ച് രാത്രികാലത്ത് മാത്രമാണിപ്പോള്‍ വൈദ്യുതി ഉത്പാദനം നടത്തുന്നത്. മണ്ണും ചെളിയും നീക്കി അണക്കെട്ടുകളുടെ സംഭരണശേഷി വര്‍ധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും ഹൈഡല്‍ ടൂറിസ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി അടിമാലിയില്‍ പറഞ്ഞു(K krishnankutty).പവര്‍കട്ട് അടക്കമുള്ള കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങാന്‍ നിര്‍ബന്ധിതമായേക്കും എന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകള്‍ നല്‍കുന്നത്. അതേസമയം ദുർബല വിഭാഗങ്ങൾക്കുള്ള വൈദ്യുതി സബ്‌സിഡി ഒഴിവാക്കുന്നെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി വ്യക്തമാക്കി (K Krishnankutty Confirms Electricity Subsidy Will Continue). ചെറിയ വർധനവ് വരുത്താതിരിക്കാൻ സാധിക്കില്ലെന്നും ഇത് സാധാരണക്കാരെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സബ്‌സിഡി ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും സർക്കാർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. ദുർബല വിഭാഗങ്ങൾക്കുള്ള സബ്‌സിഡി തുടരും. ബജറ്റിൽ നിന്നുള്ള തുകയ്ക്ക് സബ്‌സിഡി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.