പിഎസ്എൽവി-സി60 വിക്ഷേപണം - ISRO LAUNCHING PSLV C60
Published : Dec 30, 2024, 10:05 PM IST
|Updated : Dec 30, 2024, 10:46 PM IST
ശ്രീഹരിക്കോട്ട: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ (ഷാർ) നിന്ന് പിഎസ്എൽവി-സി60 വിക്ഷേപിക്കുകയാണ്. ഞായറാഴ്‌ച രാത്രി 8:58 ന് ആണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. ഇന്ന് രാത്രി 10:00 ന് വിക്ഷേപണം ആരംഭിക്കും. സ്‌പാഡെക്‌സ് ഉപഗ്രഹങ്ങളെ പിഎസ്എൽവി- സി60 ഭ്രമണ പഥത്തിലെത്തിക്കും. ഇതോടൊപ്പം 24 പേലോഡുകൾ കൂടി ബഹിരാകാശത്തേക്ക് അയച്ച് പരീക്ഷണം നടത്താൻ ശാസ്‌ത്രജ്ഞർ ക്രമീകരണം ചെയ്‌തിട്ടുണ്ട്. വിവിധ അക്കാദമിക് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഐ എസ് ആ ർ ഒ അനുബന്ധ സ്ഥാപനങ്ങൾ എന്നിവ തയ്യാറാക്കിയ ഈ പേലോഡുകൾ റോക്കറ്റിന്‍റെ നാലാം ഘട്ടത്തിൽ (മുകളിൽ) ശാസ്‌ത്രജ്ഞർ സ്ഥാപിച്ചിട്ടുണ്ട്. PS4-Orbital Experiment Module (POEM) ആയി പ്രവർത്തിക്കുന്ന ഈ ഭാഗം ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഭൂമിയിൽ പതിക്കും.ഈ നിശ്ചിത കാലയളവിനുള്ളിൽ പേലോഡുകൾ പ്രത്യേക പരീക്ഷണങ്ങൾ നടത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് ഐഎസ്ആർഒ ഈ നടപടിക്രമം രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ബഹിരാകാശ ജങ്കിന്‍റെ ഒരു ഭാഗം ഉപയോഗിച്ച് ഒരു നിശ്ചിത കാലയളവിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തുക എന്നതാണ് POEM - ന്‍റെ പ്രധാന ലക്ഷ്യം.
Last Updated : Dec 30, 2024, 10:46 PM IST