കേരളം

kerala

ETV Bharat / videos

video: ഇങ്ങനെയൊക്കെ ചെയ്യാമോ...റാപ്പിഡോ ഡ്രൈവർ സ്‌കൂട്ടർ തള്ളി വൈറലാകാൻ കാരണമുണ്ട്... - ഹൈദരാബാദ് റാപ്പിഡോ വീഡിയോ

By ETV Bharat Kerala Team

Published : Feb 12, 2024, 11:14 AM IST

ഹൈദരാബാദ് : നാട്ടില്‍ എന്ത് നടന്നാലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന കാലമാണല്ലോ... അങ്ങനെ വൈറലായ ഒരു വീഡിയോ ആണിത്. പെട്രോൾ തീർന്ന ഇരുചക്ര വാഹനം റാപ്പിഡോ റൈഡര്‍ തള്ളുകയാണ്. അതിലെന്താണ് ഇത്ര വൈറലാകാൻ എന്ന് ചോദിച്ചാല്‍ കാരണമുണ്ട്. (Hyderabad Rapido driver viral video) അടുത്തുള്ള പെട്രോൾ പമ്പ് വരെ നടക്കാൻ മാത്രമാണ് കസ്റ്റമറോട് റാപ്പിഡോ റൈഡര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കസ്റ്റമർ ഇരുചക്ര വാഹനത്തില്‍ നിന്നിറങ്ങിയില്ല. അതോടെ റാപ്പിഡോ ഡ്രൈവർക്ക് മറ്റ് മാർഗമില്ലാതായി. (The Customer Who Didn't Get Off The Bike Even Though The Petrol Ran Out). ശേഷം റാപ്പിഡോ റൈഡര്‍ കസ്റ്റമറെ ഇരുത്തിക്കൊണ്ടുതന്നെ ഇരുചക്രവാഹനം തള്ളി നീക്കുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങാൻ കൂട്ടാക്കാതെയിരിക്കുന്ന കസ്‌റ്റമറിനേയും, നിസ്സഹായനായി വണ്ടി തള്ളേണ്ടി വരുന്ന റാപ്പിഡോ റൈഡറേയും നമുക്ക് വീഡിയോയില്‍ കാണാനാകും. ഹൈദരാബാദ് നഗരത്തില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. പിന്നാലെയെത്തിയ കാറിലുണ്ടായിരുന്നവർ എടുത്ത ദൃശ്യങ്ങളാണിത്. 

ABOUT THE AUTHOR

...view details