കേരളം

kerala

ETV Bharat / videos

പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾക്ക് വധഭീഷണി; പ്രതിഷേധ റാലിയുമായി എസ്‌കെഎസ്‌എസ്‌എഫ്‌ - മുഈനലി ശിഹാബ് തങ്ങൾ വധഭീഷണി

By ETV Bharat Kerala Team

Published : Jan 22, 2024, 9:55 PM IST

മലപ്പുറം: മുസ്‌ലീം ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി തങ്ങളുടെ മകനും മുസ്‌ലീം യൂത്ത് ലീഗ് നേതാവുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടായ സംഭവത്തില്‍ പ്രതിഷേധ റാലിയുമായി എസ്‌കെഎസ്‌എസ്‌എഫ്. ഇന്ന് (ജനുവരി 22) വൈകിട്ട് 3 മണിക്ക് എംഎസ്‌പിയില്‍ നിന്നും ആരംഭിച്ച റാലി കുന്നുമ്മലിലാണ് സമാപിച്ചത്. സമീർ ഫൈസി ഒടമല സമാപന സംഗമം ഉദ്‌ഘാടനം ചെയ്‌തു. ഫാറൂഖ് ഫൈസി മണിമൂളിയുടെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ദിവസമാണ് പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്ക് നേരെ ഫോണില്‍ വധഭീഷണിയുണ്ടായത്. നേതൃത്തെ അവഗണിച്ച് മുന്നോട്ട് പോയാല്‍ വീല്‍ ചെയ്യറില്‍ ആകുമെന്നും ഇതൊരു വധഭീഷണിയായി കണക്കാക്കമെന്നും പറഞ്ഞായിരുന്നു സന്ദേശം ലഭിച്ചത്. സംഭവത്തില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിനെ തുടര്‍ന്ന് പൊലീസ് പാണക്കാട് മുഈനലി ശിഹാബ് തങ്ങളുടെ മൊഴി രേഖപ്പെടുത്തി. ഭീഷണിക്ക് പിന്നില്‍ ആരാണെന്നോ കാരണം എന്താണ് എന്നതിനെ കുറിച്ച് അറിയില്ലെന്ന് അദ്ദേഹം പൊലീസില്‍ മൊഴി നല്‍കി.  

ABOUT THE AUTHOR

...view details