കേരളം

kerala

കാപ്പിക്കുരു വില റെക്കോര്‍ഡിലേക്ക്; വര്‍ധനവില്‍ പ്രയോജനമില്ലാതെ കര്‍ഷകര്‍, തിരിച്ചടിയായത് മുന്‍ വര്‍ഷത്തെ വിലക്കുറവ്

By ETV Bharat Kerala Team

Published : Mar 2, 2024, 2:30 PM IST

Published : Mar 2, 2024, 2:30 PM IST

ഇടുക്കി : കാപ്പിക്കുരു വിലയില്‍ വന്‍ വര്‍ധനയുണ്ടായിട്ടും പ്രയോജനം ലഭിക്കാതെ ജില്ലയില്‍ കര്‍ഷകര്‍. ഉത്‌പാദന കുറവാണ് ഇത്തവണത്തെ അപ്രതീക്ഷിത വിലക്കയറ്റത്തിന് കാരണം. ഉത്‌പാദന കുറവ് മാത്രമല്ല 2019ലെ വിലക്കുറവ് കാരണം കര്‍ഷകരില്‍ മിക്കവരും കാപ്പി ചെടികള്‍ വെട്ടിമാറ്റിയതാണ് വന്‍ തിരിച്ചടിയായത്. അതിന് കാരണം അന്നത്തെ ഏലത്തിന്‍റെ വില വര്‍ധനയായിരുന്നു. ഏലത്തിന്‍റെ വില കുത്തനെ വര്‍ധിച്ചതോടെ കര്‍ഷകര്‍ കാപ്പി ചെടികള്‍ വെട്ടിമാറ്റി അവിടെയെല്ലാം ഏലം വച്ച് പിടിപ്പിച്ചു. നേരത്തെ കാപ്പിയുടെ വിലയിടിവ് സമയത്ത് പലരും കാപ്പി വിളവെടുക്കാന്‍ പോലും തയ്യാറായിരുന്നില്ല. കാരണം വിളവെടുപ്പിന് ചെലവാക്കുന്ന പണം പോലും കാപ്പി വിറ്റാലും ലഭിക്കാത്ത അവസ്ഥയായിരുന്നു. മിക്ക കര്‍ഷകരും ഇത്തരത്തില്‍ ഏലം കൃഷി ആരംഭിച്ചതോടെ ജില്ലയില്‍ കാപ്പി കൃഷിയില്‍ കുറവുണ്ടായി. ഇതിന് പുറമെ കാലാവസ്ഥ വ്യതിയാനവും രോഗവും കാരണം കാപ്പിയുടെ ഉത്‌പാദനത്തിലും കുറവുണ്ടായി. ഇതോടെയാണ് കാപ്പിയുടെ വില വര്‍ധിച്ചത്. നിലവില്‍ കാപ്പിക്കുരുവിന് കിലോയ്‌ക്ക് 180 രൂപയ്‌ക്ക് മുകളിലാണ് വില. കാപ്പി പരിപ്പിനാണെങ്കില്‍ 250ന് മുകളിലും വില ലഭിക്കുന്നുണ്ട്. എന്നാല്‍ ഉത്പന്നമില്ലാതെ വന്ന ഈ സാഹചര്യത്തില്‍ വിലക്കയറ്റം ഉണ്ടായിട്ടും പ്രയോജനമില്ലാത്ത അവസ്ഥയിലാണ് കര്‍ഷകര്‍.  

ABOUT THE AUTHOR

...view details