ഏറ്റുമാനൂരപ്പൻ്റെ എട്ടാം ഉത്സവനാളിൽ മേളപ്പെരുമഴ പെയ്യിച്ച് നടന്‍ ജയറാം - പഞ്ചാരി മേളം
Published : Feb 18, 2024, 10:54 PM IST
കോട്ടയം: ഏറ്റുമാനൂരപ്പൻ്റെ എട്ടാം ഉത്സവനാളിൽ മേള പെരുമഴ പെയ്യിച്ച് നടൻ ജയറാം (Actor Jayaram). ജയറാമും 111 ൽപരം കലാകാരൻമാരും ചേർന്നാണ് സ്പെഷ്യൽ പഞ്ചാരി മേളം (Special Panchari Melam) ഒരുക്കിയത്. പതികാലത്തിൽ കൊട്ടിക്കേറി മേള പെരുക്കം തീർത്തും ജയറാം ആസ്വാദകരെ ആനന്ദത്തിലെത്തിച്ചു. എട്ടാം ഉത്വനാൾ രാവിലെ മുതൽ ക്ഷേത്രത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടു ജയറാമിൻ്റെ പഞ്ചാരി മേളം ആസ്വദിക്കാൻ വൻ ജനാവലി ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. നടപ്പന്തൽ ആസ്വാദകരെ കൊണ്ടു നിറഞ്ഞു. കൈയുയർത്തി താളം പിടിച് ആസ്വാദകർ മേളക്കാർക്ക് പ്രോത്സാഹനം നൽകി. ഉത്സവബലി ഭർശനം കാഴ്‌ച ശ്രീ ബലി, വേല, സേവ എന്നിവയും നടന്നു. അർദ്ധരാത്രി 12 മണിക്ക് പടിഞ്ഞാറെ മൂലയിലെ ആസ്ഥാന മണ്ഡപത്തിൽ നിന്നുള്ള എഴുന്നള്ളിപ്പോടെയാണ് ചരിത്ര പ്രസിദ്ധമായ ഏഴര പൊന്നാന ദർശനം നടക്കുക (Ezhara Ponnana Darsanam Of Ettumanoor Mahadheva Temple). ക്ഷേത്രത്തിലെ അമൂല്യവും അപൂര്വവുമായ കാഴ്‌ചയയാണ് ഏഴരപ്പെന്നാന ദർശനം എന്നാണ് വിലയിരുത്തൽ. ഉത്സവത്തിന് കൊടിയേറി എട്ടാം ദിവസം കുംഭത്തിലെ രോഹിണി നാളിലാണ് ഏഴരപ്പൊന്നാന ദർശനം നടക്കുക.