കേരളം

kerala

ETV Bharat / videos

തൃശ്ശൂര്‍ ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ 3 സ്‌കൂട്ടറുകള്‍ കത്തി നശിച്ചു - ഫോറസ്റ്റ് വാച്ചര്‍

By ETV Bharat Kerala Team

Published : Feb 15, 2024, 9:37 PM IST

തൃശ്ശൂര്‍: തൃശ്ശൂര്‍ ഇഞ്ചക്കുണ്ട് പരുന്തുപാറയില്‍ ഫോറസ്റ്റ് വാച്ചര്‍മാരുടെ 3 സ്‌കൂട്ടറുകള്‍ കത്തി നശിച്ച നിലയില്‍ ( 3 Scooters Of Forest Watchers Burnt In Thrissur). പരുന്തുപാറ കുതിരവളവില്‍ ഇന്ന് ഉച്ചക്കായിരുന്നു സംഭവം. ഉച്ചയ്ക്ക് 12 മണിയ്ക്കായിരുന്നു തീപിടുത്തം ഉണ്ടായത്. മുപ്ലിയം ഫോറസ്റ്റ് സ്‌റ്റേഷനിലെ റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ ഐ. നിഖില്‍, താല്‍ക്കാലിക വാച്ചര്‍മാരായ കെ.എ. ഷൈജു, വി.യു. ജയന്‍ എന്നിവരുടെ വാഹനങ്ങളാണ് കത്തിനശിച്ചത്. കാട്ടാനശല്യത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോറസ്റ്റ് വാച്ചര്‍മാരുടെ സ്‌കൂട്ടറുകളാണ് കത്തി നശിച്ചത്. കുതിരവളവിലെ തോട്ടത്തിന് സമീപമായിരുന്നു വാഹനങ്ങള്‍ പാര്‍ക്ക് ചെയ്‌തിരുന്നത്. വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു (The vehicles were completely burnt). പുതുക്കാട് നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. തീപിടുത്തതിന്‍റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ആരെങ്കിലും മനപൂര്‍വ്വം തീ ഇട്ടതാണോ എന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വരന്തരപ്പിള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു (Police registered a case and started investigation). 

ABOUT THE AUTHOR

...view details