ആഗ്ര (ഉത്തർപ്രദേശ്): ക്രിക്കറ്റ് ദൈവം മാസ്‌റ്റർ ബ്ലാസ്‌റ്റർ സച്ചിൻ ടെണ്ടുൽക്കറും ഭാര്യ അഞ്ജലി ടെണ്ടുൽക്കറും താജ്‌മഹൽ സന്ദർശിച്ചു. വ്യാഴാഴ്‌ച വൈകീട്ടായിരുന്നു ഇരുവരും ആഗ്രയിലെത്തിയത്. വിവിഐപി ഈസ്‌റ്റ് ഗേറ്റിൽ നിന്നാണ് താജ്‌മഹൽ സമുച്ചയത്തിലേക്ക് പ്രവേശിച്ചത്. ഇവരുടെ സുരക്ഷ കണക്കിലെടുത്ത് സിഐഎസ്എഫിനെയും പൊലീസ് സംഘത്തെയും നേരത്തെ തന്നെ സ്ഥലത്ത് വിന്യസിച്ചിരുന്നു. ഇതിഹാസ താരത്തെ കാണാനായുളള സുവർണ്ണാവസരം ആരാധകരും പാഴാക്കിയിരുന്നില്ല. ഫോർട്ട് കോർട്ടിൽ സച്ചിൻ ടെണ്ടുൽക്കറേയും ഭാര്യ അഞ്ജലി ടെണ്ടുൽക്കറേയും കണ്ടപ്പോൾ അവരുടെ കൂടെ നിന്നും ആരാധകര്‍ സെൽഫികളും ഫോട്ടോകളും എടുത്തു (Cricket Legend Sachin Tendulkar And His Family Visit Taj Mahal).
സച്ചിൻ ടെണ്ടുൽക്കറും ഭാര്യയും താജ്‌മഹലിൽ ഒരു മണിക്കൂറോളം ചെലവഴിച്ചു. സന്ദർശന സമയത്ത് കൈകൊടുത്ത് ആരാധകരെ അഭിവാദ്യം ചെയ്യാൻ സച്ചിൽ മറന്നില്ല. ടൂറിസ്‌റ്റ് ഗൈഡിൽ നിന്ന് റോയൽ ഗേറ്റിൻ്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം ചോദിച്ചറിഞ്ഞു. ആരാധകരുടെ തിരക്കിനിടയിൽപ്പെട്ട ഇരുവരേയും സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞു. റോയൽ ഗേറ്റിൽ ഇരുവരും ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും എടുത്തശേഷം ഇരുവരും സെൻട്രൽ ടാങ്കിലെത്തി.