ചായയെന്നാല്‍ ഒരു പ്രത്യേക വികാരമാണ് മലയാളികള്‍ക്ക്. ഏലക്ക ചായ, ഇഞ്ചി ചായ, ചെമ്പരത്തി ചായ എന്നിങ്ങനെ നിരവധി വെറൈറ്റികളുണ്ട്. പുതിയ ചായയെന്ന് കേട്ടാല്‍ ഒന്ന് ട്രൈ ചെയ്‌ത് നോക്കുന്നവരാണ് മിക്കവരും. അത്തരത്തില്‍ ഒരു വെറൈറ്റി ചായയാണ് ഇന്നത്തെ റെസിപ്പി. ജലദോഷവും പനിയും ഉള്ളവര്‍ക്കും ഏറെ ആശ്വാസമാകുന്ന 'കുരുമുളക് ചായ'. വളരെ സിമ്പിളായി ഇത് തയ്യാറാക്കാം.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആവശ്യമുള്ള ചേരുവകള്‍
- പാല്‍
- ചായപ്പൊടി
- കുരുമുളക്
- പഞ്ചസാര
- ഏലക്ക
- വെള്ളം
തയ്യാറാക്കേണ്ട വിധം: ഒരു പാത്രത്തില്‍ പാലൊഴിച്ച് അതിേലക്ക് ചായയ്‌ക്ക് ആവശ്യമായ വെള്ളവും ഒഴിക്കുക. ശേഷം കുരുമുളക് ചതച്ചതും ഏലക്കയും ചേര്‍ക്കുക. വെള്ളവും പാലും ചെറിയ ചൂടാവുന്നതോടെ ചായപ്പൊടിയും പഞ്ചസാരയും ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്ത് നന്നായി തിളപ്പിച്ചതിന് ശേഷം ഇറക്കിവയ്‌ക്കാം. തുടര്‍ന്ന് അരിപ്പയില്‍ അരിച്ച് ഗ്ലാസിലേക്ക് ഒഴിച്ച് കുടിക്കാം.
Also Read:കറിവേപ്പില കൊണ്ടൊരു ചമ്മന്തി പൊടി; തയ്യാറാക്കാന്‍ വളരെ എളുപ്പം, റെസിപ്പി ഇതാ.