കേരളം

kerala

ETV Bharat / travel-and-food

ഓണസദ്യയ്‌ക്ക് കിടിലന്‍ വെറൈറ്റി വിഭവം; നാവില്‍ കൊതിയൂറും മുരിങ്ങക്കായ അച്ചാര്‍ - Drumstick Pickle Recipe - DRUMSTICK PICKLE RECIPE

ഓണസദ്യ കെങ്കേമമാക്കാന്‍ വെറൈറ്റി അച്ചാര്‍. മുരിങ്ങക്കായ അച്ചാറൊന്ന് ട്രൈ ചെയ്യൂ. ഇത് തികച്ചും വ്യത്യസ്‌തം രുചികരം.

ONAM SPECIAL DRUMSTICK PICKLE  PICKLE RECIPE  DRUMSTICK PICKLE MAKING  മുരിങ്ങക്കായ അച്ചാര്‍
Drumstick Pickle (ETV Bharat)

By ETV Bharat Kerala Team

Published : Sep 4, 2024, 3:23 PM IST

ഓണക്കാലമിങ്ങെത്തി ഇനി പൂക്കളത്തിന്‍റെയും പുത്തനുടുപ്പുകളുടെയും വിഭവ സമൃദ്ധമായ സദ്യയുടെയും നാളുകളാണ്. സദ്യയെന്ന് കേട്ടാല്‍ മനസിലേക്ക് ആദ്യം ഓടിയെത്തുക രുചികരമായ സാമ്പാറും തോരനും കൂട്ടുക്കറിയുമെല്ലാമാണ്. 18 ഐറ്റം വിഭവങ്ങള്‍ തൂശനിലയില്‍ നിറയും. അച്ചാറും പപ്പടവും അടക്കം ഇതിലുണ്ടാകും. സാധാരണ സദ്യയില്‍ ഉണ്ടാകാറുള്ളത് മാങ്ങ, നാരങ്ങ, നെല്ലിക്ക അച്ചാറുകളൊക്കെയാണ്. എന്നാല്‍ ഇത്തവണ ഓണത്തിന് ഒരു വെറൈറ്റി അച്ചാര്‍ ആയാലോ. കിടിലന്‍ ടേസ്റ്റുള്ള ഒരു മുരിങ്ങക്കായ അച്ചാര്‍.

അച്ചാര്‍ തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍:

  • മുരിങ്ങക്കായ
  • എണ്ണ
  • വറ്റല്‍ മുളക്
  • സവാള
  • മുളക് പൊടി
  • മഞ്ഞള്‍ പൊടി
  • ഉപ്പ്
  • പുളി വെള്ളം

തയ്യാറാക്കേണ്ട വിധം:കഴുകി വൃത്തിയാക്കിയ മുരിങ്ങക്കായ ആദ്യം ആവിയില്‍ പുഴുങ്ങിയെടുക്കുക. ഇത് നന്നായി വേവായതിന് ശേഷം ഈ കഷ്‌ണങ്ങള്‍ നടുവേ കീറി ഇതിനുള്ളിലെ കാമ്പ് സ്‌പൂണ്‍ കൊണ്ട് ചുരണ്ടിയെടുക്കുക. ചുവടു കട്ടിയുള്ള ചട്ടി അടുപ്പില്‍ വച്ച് ചൂടായതിന് ശേഷം അതിലേക്ക് എണ്ണയൊഴിക്കുക.

ഇത് ചൂടാകുമ്പോള്‍ അതിലേക്ക് കടുക്, ഉലുവ എന്നിവയിട്ട് പൊട്ടിക്കുക. തുടര്‍ന്ന് അരിഞ്ഞ് വച്ച സവാള, വറ്റല്‍ മുളക് എന്നിവയിട്ട് വഴറ്റുക. അല്‍പം നിറം മാറി തുടങ്ങുമ്പോള്‍ അതിലേക്ക് മുളക്‌ പൊടി, മഞ്ഞള്‍പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ക്കുക.

മസാലകളുടെ പച്ചമണം മാറിയാല്‍ അതിലേക്ക് പുളി പിഴിഞ്ഞൊഴിക്കുക. പിന്നീട് വേവിച്ച മുരിങ്ങക്കായയുടെ കാമ്പും ചേര്‍ക്കുക. ഇതെല്ലാം ചേര്‍ത്ത് ഇളക്കി പാത്രം അടച്ച് വച്ച് വേവിക്കുക. ചെറുതീയില്‍ അല്‍പ്പ നേരം അടുപ്പില്‍ വച്ച് ചെറുതായൊന്ന് വറ്റിച്ചെടുക്കാം. തുടര്‍ന്ന് അടുപ്പില്‍ നിന്നും ഇറക്കി വച്ച് ചൂടാറിയതിന് ശേഷം കഴിക്കാം.

Also Read:പഴമയുടെ മലബാര്‍ രുചി; തലശേരിക്കാരുടെ സ്‌പെഷ്യല്‍ പഞ്ചാരപ്പാറ്റ

ABOUT THE AUTHOR

...view details