കേരളം

kerala

ETV Bharat / travel-and-food

കറിയുണ്ടാക്കാന്‍ മടിയാണോ? വേഗത്തിലുണ്ടാക്കാനൊരു ഓംലെറ്റ് കറി, റെസിപ്പിയിതാ

ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാനൊരു സിമ്പിള്‍ ഓംലെറ്റ് കറി.

Omelette Curry  Omelette Recipe  Egg Curry Recipe  ഓംലെറ്റ് കറി റെസിപ്പി
Omelette Curry Recipe (ETV Bharat)

By ETV Bharat Kerala Team

Published : 4 hours ago

ചോറുണ്ടാക്കി കഴിഞ്ഞാല്‍ പിന്നെ കറിയുണ്ടാക്കുകയെന്നത് വന്‍ ടാസ്‌ക് തന്നെയാണ്. ചില ദിവസങ്ങളിലാകട്ടെ കറി ഉണ്ടാക്കാന്‍ ഭയങ്കര മടി തന്നെയായിരിക്കും പ്രധാന പ്രശ്‌നം. ഇങ്ങനെയുള്ള ദിവസങ്ങളില്‍ വേഗത്തിലും രുചിയിലും തയ്യാറാക്കാവുന്ന ഒരു കറിയുണ്ട്. അതാണ് ഓംലെറ്റ് കറി. ചോറിലേക്ക് കറിയുണ്ടാക്കാന്‍ മടിച്ച് പലപ്പോഴും ഓംലെറ്റ് മാത്രം ഉണ്ടാക്കി ഭക്ഷണ കഴിച്ചവരാകും മിക്കവരും. എന്നാല്‍ കറിയില്ലാത്തതിന്‍റെ ഒരു കുറവ് ഉണ്ടായിരുന്നെങ്കിലും മടി കാരണം അത് മാത്രമാക്കി അഡ്‌ജസ്റ്റ് ചെയ്‌തിട്ടുമുണ്ടാകും. അതിനെല്ലാം ഒരു ശാശ്വത പരിഹാരമാണിത്. കറിക്ക് കറിയുമുണ്ടാകും ഓംലെറ്റിന് ഓംലൈറ്റും. രുചിയില്‍ ആണെങ്കില്‍ നോ കോംബ്രമൈസും.

ആവശ്യമുള്ള ചേരുവകള്‍:

(ഓംലെറ്റ് തയ്യാറാക്കുന്നതിന്)

  • മുട്ട
  • സവാള
  • പച്ചമുളക്
  • ഉപ്പ്
  • എണ്ണ

കറിക്ക് ആവശ്യമായ ചേരുവകള്‍ :

  • സവാള ചതച്ചത്
  • തക്കാളി അരച്ചെടുത്തത്
  • ഇഞ്ചി ചതച്ചത്
  • വെളുത്തുള്ളി ചതച്ചത്
  • മുളക്‌ പൊടി
  • മഞ്ഞള്‍ പൊടി
  • മല്ലിയില
  • ഉപ്പ് ആവശ്യത്തിന്
  • വെള്ളം

ഓംലെറ്റ് കറി തയ്യാറാക്കേണ്ടതിങ്ങനെ:

കറിയുണ്ടാക്കുന്നതിന് മുമ്പായി ആദ്യം അതിനുള്ള ഓംലെറ്റ് തയ്യാറാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുക. എന്നിട്ട് അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ചിട്ടുള്ള സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. മുട്ട വറുത്തെടുക്കാനായി അടുപ്പില്‍ ഒരു പാന്‍ വച്ച് അത് ചൂടാകുമ്പോള്‍ അതിലേക്ക് അല്‍പം എണ്ണയൊഴിച്ച് എല്ലാ ഭാഗത്തേക്കും പുരട്ടുക. പാന്‍ നന്നായി ചൂടാകുമ്പോള്‍ അതിലേക്ക് ഈ മുട്ട മിക്‌സ് ഒഴിച്ച് എല്ലായിടത്തേക്കും പരത്തുക. അല്‍പനേരം കൊണ്ട് ഒരു ഭാഗം വേവായാല്‍ മറുഭാഗത്തേക്ക് മറിച്ചിടുക. ഇതോടെ ഓംലെറ്റ് റെഡി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇനി കറി തയ്യാറാക്കി എടുക്കാം. അതിനായി സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുക്കുക. ഒരു തക്കാളിയും മിക്‌സിയില്‍ അടിച്ചെടുക്കാം. ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേക്ക് അല്‍പം എണ്ണയൊഴിക്കുക. ഇത് ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചത് ചേര്‍ക്കുക. തുടര്‍ന്ന് അതിലേക്ക് സവാള അരച്ചെടുത്തത് ചേര്‍ക്കാം. തുടര്‍ന്ന് തക്കാളി അരച്ചതും കൂടി ചേര്‍ത്തിളക്കുക. ശേഷം ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍ പൊടി, മുളക്‌ പൊടി എന്നിവയും അല്‍പം വെള്ളവും ചേര്‍ത്ത് ഇളക്കുക. ഇത് തിളച്ച് വരുമ്പോള്‍ വറുത്തെടുത്ത ഓംലെറ്റ് കഷണം വെട്ടി അതിലേക്ക് ഇട്ടുകൊടുക്കുക. ഈ മികസ് നന്നായൊന്ന് ഇളക്കി യോജിപ്പിക്കുക. തുടര്‍ന്ന് അല്‍പം മല്ലിയില അരിഞ്ഞത് ചേര്‍ത്തിളക്കി വാങ്ങിവയ്‌ക്കാം.

Also Read:ഉപ്പും മുളകും ചേര്‍ന്നൊരു കിടുക്കാച്ചി ഐറ്റം; പൈനാപ്പിള്‍ ഫ്രൈ, തയ്യാറാക്കാന്‍ മിനിറ്റുകള്‍ മതി

ABOUT THE AUTHOR

...view details