കേരളം

kerala

ETV Bharat / travel-and-food

വെറും മിനിറ്റുകള്‍ മതി; ഈ ഗോതമ്പ് ദോശ ആര്‍ക്കും ഇഷ്‌ടമാകും, ഇത് വെറൈറ്റിയൊരു റെസിപ്പി - How To Make Wheat Dosa Very Tasty - HOW TO MAKE WHEAT DOSA VERY TASTY

ഗോതമ്പ് ദോശ രുചി കൂട്ടാന്‍ പ്രത്യേക വിഭവങ്ങള്‍ ചേര്‍ക്കാം. ഇതാ കിടുക്കാച്ചിയൊരു റെസിപ്പി.

WHEAT DOSA RECIPE  ഗോതമ്പ് ദോശ റെസിപ്പി  HOW TO MAKE WHEAT DOSA  ഗോതമ്പ് ദോശ ചേരുവ
Wheat Dosa (ETV Bharat)

By ETV Bharat Kerala Team

Published : Oct 2, 2024, 5:10 PM IST

യ്യേ ഇന്ന് ഗോതമ്പ് ദോശയാണോ? മിക്ക വീടുകളിലും കുട്ടികൾ അമ്മമാരോട് ചോദിക്കുന്ന ചോദ്യമാണിത്. എന്നാലിനി ഈ ചോദ്യം അവർ ആവര്‍ത്തിക്കില്ല. ഏത് ഇഷ്‌ടമില്ലാത്തവരും കഴിക്കും ഈ ദോശ. ചെറിയ മാറ്റം വരുത്തി ചേരുവകൾ കുറച്ചു വ്യത്യസ്‌തമാക്കിയാൽ ആളങ്ങ് കുട്ടപ്പനാകും. പിന്നെ ഇഷ്‌ടമില്ലാത്തവർ പോലും ചോദിച്ചു വാങ്ങി കഴിക്കും.

ഇതിന്‍റെ ഗുണങ്ങൾ പലതാണ്. പ്രത്യേകിച്ച് പ്രമേഹ രോഗികൾക്ക്. പ്രമേഹ രോഗികളുടെ സ്ഥിരം ഭക്ഷണ സാധനമാണ് ഗോതമ്പ് കൊണ്ടുള്ള വിഭവങ്ങള്‍. അതിൽ ഏറ്റവും എളുപ്പം തയ്യാറാക്കാനാകുന്ന വിഭവമാണ് ഗോതമ്പ് ദോശ. പക്ഷെ ദിവസവും ഗോതമ്പ് കഴിക്കുന്നത് മടുപ്പുണ്ടാക്കും. അത്തരത്തിൽ ഒരു മടുപ്പ് തോന്നാതെ കഴിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി. രുചികരമായ ഗോതമ്പ് ദോശയുടെ സ്‌പെഷല്‍ റെസിപ്പി ഇതാ...

ആവശ്യമുള്ള ചേരുവകള്‍:

  • ഗോതമ്പ് മാവ്
  • ഉപ്പ്
  • പച്ചമുളക്
  • വെള്ളം
  • ജീരകം
  • കറിവേപ്പില, മല്ലിയില
  • വെളിച്ചണ്ണ

തയ്യാറാക്കേണ്ട വിധം:

ആദ്യം ഒരു പാത്രത്തിൽ ഗോതമ്പ് മാവ് എടുക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കട്ടയില്ലാതെ നന്നായി കലക്കിയശേഷം അതിലേക്ക് ചതച്ച മുളക്, കറി വേപ്പില, മല്ലിയില എന്നിവ അരിഞ്ഞതും ജീരകവും ചേർത്ത് ഇളക്കി കൊടുക്കുക. ദോശ കല്ല് അടുപ്പത്ത് വച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ തടവി മാവ് ഒഴിച്ച് പരത്തി നന്നായി രണ്ടുവശവും വേവിക്കുക. ഇതോടെ ചൂടന്‍ ഗോതമ്പ് ദോശ റെഡി. കറികൾക്കൊപ്പവും അല്ലാതെയും കഴിക്കാന്‍ കഴിയുന്ന രൂചികരമായ ദോശയാണിത്.

Also Read :കറിവേപ്പില കൊണ്ടൊരു ചമ്മന്തി പൊടി; തയ്യാറാക്കാന്‍ വളരെ എളുപ്പം, റെസിപ്പി ഇതാ

ABOUT THE AUTHOR

...view details