കേരളം

kerala

ETV Bharat / technology

മതിയായ ആവശ്യക്കാരില്ല: ലെജൻഡ്‌സ് സേവനങ്ങൾ അവസാനിപ്പിച്ചതായി സൊമാറ്റോ - ZOMATO SHUTS LEGENDS SERVICE - ZOMATO SHUTS LEGENDS SERVICE

മതിയായ ആവശ്യക്കാരില്ലാത്തതിനാൽ ദൂരെയുള്ള നഗരങ്ങളിൽ ഓർഡർ എത്തിക്കുന്ന തങ്ങളുടെ ലെജൻഡ്‌സ് സേവനങ്ങൾ നിർത്തിയതായി സൊമാറ്റോ. സിഇഒ ദീപീന്ദർ ഗോയൽ തന്‍റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ZOMATO LEGENDS SERVICE STOPPED  ZOMATO  സൊമാറ്റോ ലെജൻഡ്‌സ് സേവനങ്ങൾ  സൊമാറ്റോ
Representative image (ETV Bharat- File image)

By ETV Bharat Tech Team

Published : Aug 23, 2024, 8:04 PM IST

ഹൈദരാബാദ്:ലെജൻഡ്‌സ് സേവനങ്ങൾ അവസാനിപ്പിക്കുന്നതായി ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. ദൂരെ നിന്നുള്ള നഗരങ്ങളിൽ നിന്നും ഭക്ഷണം വരുത്തുന്നതിനായി ആരംഭിച്ച ലെജൻഡ്‌സ് സർവീസിന് മതിയായ ആവശ്യക്കാരില്ലാത്തതിനാലും വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തതിനാലും ആണ് സേവനം നിർത്താൻ തീരുമാനിച്ചതെന്ന് സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു.

2021ലാണ് പ്രാദേശിക വിഭവങ്ങൾ എല്ലാ നഗരങ്ങളിലുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൊമാറ്റോ ലെജൻഡ്‌സ് സേവനങ്ങൾ ആരംഭിച്ചത്. തുടർന്ന് മതിയായ ആവശ്യക്കാരെ ലഭിക്കാത്തതിനാൽ സേവനങ്ങൾ ഈ വർഷം താത്‌കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് ഓർഡർ ചെയ്യേണ്ട സാധനങ്ങളുടെ മിനിമം തുക 5,000 രൂപയാക്കി ഉയർത്തിയിരുന്നു. ഇപ്പോൾ ലെജൻസ് സേവനങ്ങൾ പൂർണമായും അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചിരിക്കുകയാണ്.

'സൊമാറ്റോ ലെജൻഡ്‌സ് സേവനം വഴി ദൂരെയുള്ള നഗരങ്ങളിൽ നിന്ന് വരെ സാധനം ഓർഡർ ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ ഇപ്പോൾ മതിയായ ആവശ്യക്കാരില്ല. വിപണിയെ ഉയർത്തിക്കൊണ്ടുവരാൻ പരമാവധി ശ്രമിച്ചു. രണ്ട് വർഷത്തെ പരിശ്രമം അവസാനിപ്പിക്കുകയാണ്.'ദീപീന്ദർ ഗോയൽ പറഞ്ഞതിങ്ങനെ.

Also Read: റിയല്‍ മതി, എഐ വേണ്ട; വമ്പന്‍ തീരുമാനവുമായി സൊമാറ്റോ

ABOUT THE AUTHOR

...view details