ഹൈദരാബാദ്: വിവോ വി50 സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കി നിർമാതാക്കൾ. സ്ലിം ഡിസൈനും പോർട്രെയിറ്റ് ചിത്രങ്ങൾക്ക് അനുയോജ്യമായ സീസ് ബ്രാൻഡഡ് ക്യാമറകൾ, 90W ഫാസ്റ്റ് ചാർജിങ്ങിനുള്ള 6,000mAh ബാറ്ററി, IP68 + IP69 ഡസ്റ്റ് ആന്‍ഡ് വാട്ടർ റെസിസ്റ്റൻ്റ് എന്നിവയുമാണ് പുതിയ വിവോ വി50ൻ്റെ പ്രധാന സവിശേഷതകൾ.
സ്‌മാർട്ട് എഐ ഫീച്ചറുകളുമുണ്ടെന്ന പ്രത്യേകതയും ഈ ഫോണിനുണ്ട്. സർക്കിൾ ടു സെർച്ച് വിത്ത് ഗൂഗിൾ, ലൈവ് കോൾ ട്രാൻസലേഷൻ, എഐ ട്രാൻസ്‌ക്രിപ്റ്റ് അസിസ്റ്റ്, എഐ സ്‌ക്രീൻ ട്രാൻസലേഷൻ എന്നിവ ഈ പുത്തൻ വിവോ സ്‌മാർട്ട് ഫോൺ സീരീസിൽ ലഭ്യമാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയൻ്റുമുള്ള വിവോ വി50ന് 34,999 രൂപയാണ് ഇന്ത്യയിലെ വില. 8 ജിബി + 256 ജിബി വേരിയൻ്റിന് 36,999 രൂപയും 12 ജിബി + 512 ജിബി വേരിയൻ്റിന് 40,999 രൂപയുമാണ് വില.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ലോഞ്ചിൻ്റെ ഭാഗമായി, വിവോ ടിഡബ്യുഎസ് ത്രീ ഇ ഹെഡ്സെറ്റ് ഓഫറിൽ 1,499 രൂപയ്‌ക്ക് വി50നോടൊപ്പം ലഭ്യമാകുന്നതായിരിക്കും. തെരഞ്ഞെടുത്ത ബാങ്കിൻ്റെ കാർഡുകൾ ഉപയോഗിച്ച് വി50 വാങ്ങുകയാണെങ്കിൽ 10 ശതമാനം വരെ ക്യാഷ്ബാക്ക് അല്ലെങ്കിൽ 10 ശതമാനം വരെ കിഴിവ് ലഭിക്കുന്നതായിരിക്കും.
ഉപയോക്താക്കൾക്ക് പത്ത് ശതമാനം വരെ ക്യാഷ്ബാക്ക് ബോണസ്, ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ, ഒരു വർഷത്തെ എക്സ്റ്റൻഡഡ് വാറൻ്റി എന്നിവയും അധികമായി ഉപഭോക്താക്കൾക്ക് ലഭിക്കും. ടൈറ്റാനിയം ഗ്രേ, സ്റ്റാറി നൈറ്റ്, റോസ് റെഡ് എന്നീ മൂന്ന് നിറങ്ങളിൽ സ്‌മാർട്ട്ഫോൺ ലഭ്യമാണ്.
റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ്, ബിഗ് സി, ലോട്ട്, ബജാജ് ഇലക്ട്രോണിക്‌സ് തുടങ്ങിയ റീട്ടെയിൽ സ്റ്റോറുകൾക്ക് പുറമേ, ഫ്ലിപ്‌കാർട്ട്, ആമസോൺ, വിവോ സ്റ്റോർ എന്നിവ വഴിയും ഇപ്പോൾ വിവോ വി50ൻ്റെ പ്രീ-ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2025 ഫെബ്രുവരി 25 മുതൽ വിവോ വി50 ഇന്ത്യയിലെ വിപണിയിൽ ലഭ്യമായിത്തുടങ്ങും.
വിവോ വി50 സവിശേഷതകൾ
- 6.77 ഇഞ്ച് ക്വാഡ്-കർവ്ഡ് അമോലെഡ് സ്‌ക്രീനോടുകൂടി ഡയമണ്ട് ഷീൽഡ് ഗ്ലാസ്, ഫുൾ എച്ച്ഡി+ റെസല്യൂഷൻ (2392 x 1080 പിക്‌സൽ), 120Hz റിഫ്രഷ് റേറ്റ്, പി ത്രീ വൈഡ് കളർ ഗാമട്ട്, 4,500 നിറ്റ്സ് ലോക്കൽ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് വിവോ വി50ൻ്റെ സവിശേഷതകൾ.
- 12GB വരെ LPDDR4X റാമും 512GB വരെ UFS 2.2 സ്റ്റോറേജും ഉള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോസസറിൽ നിന്നാണ് ഇത് പവർ എടുക്കുന്നത്.
- ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50MP മെയിൻ ക്യാമറയും ഓട്ടോ-ഫോക്കസോടുകൂടിയ 50MP അൾട്രാവൈഡ്-ആംഗിൾ ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറയാണ് വിവോ വി50ൽ ഉള്ളത്.
- AF, 92-ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ എന്നിവയുള്ള 50MP സെൽഫി ക്യാമറ.
- സിനിമാറ്റിക് ബ്ലർ ഉപയോഗിച്ച് പോർട്രെയിറ്റ് ഷോട്ടുകൾ പകർത്തുന്നതിനായി സീസുമായി സഹകരിച്ച് രൂപകൽപ്പന ചെയ്‌ത ക്യാമറ സംവിധാനവും ഏഴ് ക്ലാസിക് സീസസ് - സ്റ്റൈൽ ബൊക്കെ ഇഫക്‌ടുകൾ വരെ ഉപയോഗിക്കാനുള്ള ഓപ്ഷനും ഉണ്ട്.
- ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 വിവോ വി50ൽ പ്രവർത്തിക്കുന്നു.
- ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിക്ക് പുറമേ ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻ്റ് എന്നിവയുണ്ട്.
- ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ.
Also Read:ബജറ്റ് ഫ്രണ്ട്ലി 5 ജി ഫോണുകളാണോ തിരയുന്നത്? സാംസങിന്‍റെയും മോട്ടോറോളയുടെയും ഫോണുകളിതാ... മികച്ചതേത്? താരതമ്യം