ന്യൂഡല്‍ഹി: ഗ്യാലക്‌സി എസ്25 സിരീസ് പുറത്തിറക്കാന്‍ തയാറായി ദക്ഷിണ കൊറിയന്‍ സ്‌മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സാംസങ്. സാംസങ് ഏറ്റവും പുതിയ ഫ്ലാഗ്‌ഷിപ്പായ ഗ്യാലക്‌സി എസ്25 സിരീസ് 2025 ജനുവരി 23ന് പുറത്തിറക്കും എന്നാണ് സൂചന. ദക്ഷിണ കൊറിയന്‍ മാധ്യമമായ ഫിനാന്‍ഷ്യല്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് ആഗോള ലോഞ്ചിങ് തീയതിയാണെങ്കിലും ഇതേ ദിവസം തന്നെ ഇന്ത്യയിലും സാംസങ് ഗ്യാലക്‌സി എസ്25 എത്തുമെന്നാണ് വിവരം. യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ് ഗ്യാലക്‌സി അണ്‍പാക്‌ഡ് ഇവന്‍റ് നടക്കുക. സാംസങ് ഗ്യാലക്‌സി എസ്25 സ്ലിം മോഡലും 2025 ജനുവരി 23ന് പുറത്തിറങ്ങിയേക്കും.
ഗ്യാലക്‌സി എസ്25 സിരീസ് എപ്പോള്‍ പുറത്തിറങ്ങുമെന്ന് സാംസങ് ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഗ്യാലക്‌സി എസ്25ലൂടെ വണ്‍ യുഐ 7 സാംസങ് അവതരിപ്പിക്കും. ഗ്യാലക്‌സി എസ്25, എസ്25+ എന്നിവയുടെ അതേ ഡിസൈനായിരിക്കും എസ്25 അള്‍ട്രയ്ക്കും വരിക എന്നാണ് സൂചന.
നേര്‍ത്ത ബെസേല്‍സായിരിക്കും ഈ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ക്ക് വരികയെന്നും അഭ്യൂഹമുണ്ട്. എസ്25 സിരീസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. ഇതിനായി കാത്തിരിക്കുകയാണ് ഗ്യാലക്‌സി പ്രേമികള്‍.
അതേസമയം സ്‌കാം ഡിറ്റക്ഷൻ സിസ്റ്റമെന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ പിക്സലിന്‍റെ 6, 7, 9 സിരീസ് ഫോണുകള്‍. ഉപഭോക്തൃ സുരക്ഷ മുൻനിർത്തിയാണ് സ്‌കാം ഡിറ്റക്ഷൻ സിസ്റ്റമെന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. തട്ടിപ്പ് കോളുകൾ തിരിച്ചറിയുന്നതിനും ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നല്‍കുന്നതിനുമായാണ് പ്രത്യേക ഫീച്ചര്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗൂഗിളിന്‍റെ നൂതന എഐ, മെഷീൻ ലേണിങ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഇൻകമിങ് കോളുകൾ തത്സമയം വിശകലനം ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കും. കോളർ ഐഡി, ഫോൺ നമ്പർ പാറ്റേണുകൾ, കോളിന്‍റെ സ്വഭാവം തുടങ്ങിയ നിരവധി ഘടകങ്ങൾ സൂക്ഷ്‌മമായി പരിശോധിക്കുന്നതിലൂടെ സംശയാസ്‌പദമായ കോളുകൾ കൃത്യമായി കണ്ടെത്താനും ഫ്ലാഗ് ചെയ്യാനും ഈ ഫീച്ചറിനാകുമെന്ന പ്രത്യേകതയുമുണ്ട്.
ഫ്രോഡ് കോളാണ് വരുന്നതെന്ന് തിരിച്ചറിഞ്ഞാൽ ഉപയോക്താക്കളുടെ ഫോണിൽ മുന്നറിയിപ്പെത്തും. ഇതുവഴി വിവേകമുള്ള തീരുമാനമെടുക്കാനും തട്ടിപ്പിൽ നിന്ന് രക്ഷ നേടാനുമാകും. തട്ടിപ്പ് കണ്ടെത്താനുള്ള ഫീച്ചർ ഡിഫോൾട്ടായി ഓഫാണ്, ഭാവി കോളുകൾക്കായി ഇത് സജീവമാക്കണോ എന്ന് ഉപഭോക്താക്കൾക്ക് തീരുമാനിക്കാം എന്നാണ് ഗൂഗിൾ വ്യക്തമാക്കിയിരിക്കുന്നത്.
Also Read :ബജറ്റ് - ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണുമായി ആപ്പിള്‍; ഐഫോണ്‍ എസ്ഇ 4 മാര്‍ച്ചിലെന്ന് റിപ്പോർട്ട്