കേരളം

kerala

ETV Bharat / technology

ജിയോ ഉപയോക്താക്കൾക്ക് സന്തോഷവാർത്ത! 200 ദിവസത്തെ വാലിഡിറ്റിയിൽ ന്യൂയർ വെൽക്കം പ്ലാൻ; ഓഫർ പരിമിത കാലത്തേക്ക് - JIO WELCOME PLAN 2025

ജിയോയുടെ പുതുവത്സര സമ്മാനം! 2,025 രൂപയുടെ പുതിയ റീച്ചാർജ് പ്ലാൻ. അൺലിമിറ്റഡ് 5G ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, എസ്‌എംഎസുകൾ, ഷോപ്പിങ് കൂപ്പണുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാവും. ഓഫർ ജനുവരി 11 വരെ.

JIO RS 2025 PLAN  JIO NEW YEAR OFFER  ജിയോ ന്യൂ ഇയർ ഓഫർ  ജിയോ ന്യൂ ഇയർ വെൽക്കം പ്ലാൻ
Jio Rs 2025 welcome plan (Credit: Reliance Jio)

By ETV Bharat Tech Team

Published : 22 hours ago

ഹൈദരാബാദ്: പ്രമുഖ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ പുതുവത്സര സമ്മാനമായി പുതിയ റീച്ചാർജ് പ്ലാൻ അവതരിപ്പിച്ചു. 2,025 രൂപയ്ക്കാണ് ന്യൂ ഇയർ വെൽക്കം പ്ലാൻ ലഭ്യമാവുക. അൺലിമിറ്റഡ് 5G ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളുകൾ, എസ്‌എംഎസുകൾ, ഷോപ്പിങ് കൂപ്പണുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങൾ പുതിയ റീച്ചാർജ് പ്ലാനിൽ ലഭ്യമാവും. ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് പരിശോധിക്കാം.

പ്രതിദിനം 2.5 ജിബി അതിവേഗ 4ജി ഡാറ്റയും, 100 എസ്‌എംഎസും, അൺലിമിറ്റഡ് വോയിസ് കോളുകളുമാണ് 2,025 രൂപയുടെ ഈ റീച്ചാർജ് പ്ലാൻ വാഗ്‌ദാനം ചെയ്യുന്നത്. 200 ദിവസമാണ് പ്ലാനിന്‍റെ വാലിഡിറ്റി. 200 ദിവസത്തേക്ക് 500 ജിബി അതിവേഗ ഡാറ്റയാണ് ജിയോ വാഗ്‌ദാനം ചെയ്യുന്നത്. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് തുടങ്ങിയവയിലേക്കുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിൽ ലഭ്യമാവും.

പുതിയ റീച്ചാർജ് പ്ലാൻ ആക്‌ടിവേറ്റ് ചെയ്യുന്നവർക്ക് 2,150 രൂപ വില മതിക്കുന്ന വാല്യൂ ബാക്ക് കൂപ്പൺ ലഭ്യമാവും. അജിയോ ആപ്പിൽ നിന്ന് 2,999 രൂപയ്‌ക്കോ അതിനു മുകളിലോ ചെയ്യുന്ന ഓർഡറുകൾക്ക് റീച്ചാർജ് പ്ലാനിനൊപ്പം ലഭിക്കുന്ന കൂപ്പൺ വഴി 500 രൂപ കിഴിവ് ലഭിക്കും. അതേസമയം കൂപ്പൺ എല്ലാ അജിയോ ഉത്‌പന്നങ്ങളിലും ഉപയോഗിക്കാനാവില്ല.

കൂടാതെ ഈസിമൈട്രിപ്പ് വഴി ബുക്ക് ചെയ്യുന്ന ഫ്ലൈറ്റ് ടിക്കറ്റിന് 1500 രൂപ കിഴിവ് ലഭിക്കും. 499 രൂപയ്‌ക്കോ അതിനു മുകളിലോ സ്വിഗ്ഗിയിൽ ഓർഡർ ചെയ്യുമ്പോൾ കൂപ്പൺ വഴി 150 രൂപ കിഴിവും ലഭിക്കും. ഇത് എല്ലാ ഉത്‌പന്നങ്ങളിലും ഉപയോഗിക്കാനാവില്ല.

ജിയോ വെൽക്കം പ്ലാനിന്‍റെ ആനുകൂല്യങ്ങൾ:

  • പ്രതിദിനം 2.5 ജിബി 4ജി ഡാറ്റ
  • പ്രതിദിനം 100 എസ്‌എംഎസ്
  • അൺലിമിറ്റഡ് വോയിസ് കോൾ
  • ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ
  • 2150 രൂപ വില മതിക്കുന്ന വാല്യൂ ബാക്ക് കൂപ്പൺ (അജിയോ, സ്വിഗ്ഗി, ഈസിമൈട്രിപ്പ് പർച്ചേസിങ് ഓഫറുകൾ)

പുതിയ റീച്ചാർജ് പ്ലാൻ വഴി പണം ലാഭിക്കാനാകുമോ?

പുതിയ റീച്ചാർജ് പ്ലാനിന് സമാനമായ ആനുകൂല്യങ്ങൾ നൽകുന്ന ജിയോയുടെ പ്രതിമാസ പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂ ഇയർ വെൽക്കം പ്ലാൻ 468 രൂപ ലാഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ജിയോയുടെ 349 രൂപ പ്രതിമാസ പ്ലാനിലാണ് നിലവിൽ ഇതേ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. 349 രൂപ പ്രതിമാസ പ്ലാനിന് 200 ദിവസത്തേക്ക് 2,493 രൂപയോളം മൂല്യം വരും.

ന്യൂ ഇയർ വെൽക്കം പ്ലാൻ റീചാർജ് ചെയ്യുന്ന ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഈ കൂപ്പണുകൾ ലഭ്യമാകുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. 2025 ഡിസംബർ 11 മുതൽ ഈ റീച്ചാർജ് പ്ലാൻ ലഭ്യമാണ്. അതേസമയം ഓഫർ പരിമിത കാലത്തേക്ക് മാത്രമാണെന്ന് ജിയോ അറിയിച്ചിട്ടുണ്ട്. ജനുവരി 11 വരെയാണ് റീച്ചാർജ് ചെയ്യുന്നതിനുള്ള സമയപരിധി.

Also Read:

  1. സ്‌പാം കോളുകളും എസ്‌എംഎസുകളും തലവേദനയാകുന്നുണ്ടോ? ജിയോ വരിക്കാർക്ക് ഒരൊറ്റ ക്ലിക്കിൽ ബ്ലോക്ക് ചെയ്യാം, ഇങ്ങനെ...
  2. അതിശയിപ്പിക്കുന്ന പ്ലാനുമായി ജിയോ: വെറും 601 രൂപയ്ക്ക് 365 ദിവസത്തേക്ക് അൺലിമിറ്റഡ് 5G ഡാറ്റ
  3. 30 മിനിറ്റിനുള്ളിൽ ഡെലിവറി: ക്വിക്ക് കൊമേഴ്‌സ് സേവനങ്ങളുമായി മിന്ത്ര
  4. ഐപിഎൽ മുതൽ ഓണസദ്യ വരെ: 2024 ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതെന്ത്?
  5. യൂട്യൂബ് വീഡിയോകൾ ഡബ്ബ് ചെയ്യാൻ ഓട്ടോ-ഡബ്ബിങ് ഫീച്ചർ: ഏതൊക്കെ ഭാഷകളിൽ ലഭ്യമാവും?

ABOUT THE AUTHOR

...view details