സാന്‍ഫ്രാന്‍സിസ്‌കോ : ടെലഗ്രാം സ്ഥാപകൻ പവേൽ ദുറോവിന്‍റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി ഇലോൺ മസ്‌ക് രംഗത്ത്. മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാമില്‍ നടക്കുന്ന കുട്ടികളുടെ ചൂഷണത്തില്‍ മാർക്ക് സക്കർബർഗിനെ ആയിരുന്നു അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് എന്നായിരുന്നു മസ്‌കിന്‍റെ പ്രതികരണം.
മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗ് ഇതിനോടകം തന്നെ സെൻസർഷിപ്പ് വിവാദത്തില്‍പ്പെട്ടിട്ടുണ്ടെന്നും മസ്‌ക് ചൂണ്ടിക്കാട്ടി. ഇൻസ്റ്റഗ്രാമില്‍ വ്യാപകമായി കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിലും സക്കര്‍ബര്‍ഗിനെതിരെ അറസ്റ്റില്ല. ഇതിന് കാരണം അദ്ദേഹം സംസാര സ്വാതന്ത്ര്യം സെൻസർ ചെയ്യുകയും സർക്കാരുകൾക്ക് ഉപയോക്തൃ ഡാറ്റയിലേക്ക് അനധികൃതമായ ആക്‌സസ് നൽകുകയും ചെയ്‌തതിനാലാണെന്ന് മസ്‌ക് ആരോപിച്ചു.