മെറ്റ വാട്‌സ്ആപ്പിൽ അടുത്തിടെ അവതരിപ്പിച്ച ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഇതിനകം തന്നെ ആളുകൾ ഏറ്റെടുത്ത് കഴിഞ്ഞു. ചാറ്റ്‌ജിപിടിക്ക് (ChatGPT) സമാനമായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്‍റെ സവിശേഷത. ഇതിനോടകം തന്നെ തരംഗമായ സാങ്കേതിക വിദ്യയില്‍ കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി.
പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകളില്‍ ചിത്രം തൽക്ഷണം വിശകലനം ചെയ്യാനും എഡിറ്റുചെയ്യാനും കഴിയും. വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.24.14.20 ൽ ഉപയോക്താക്കൾക്ക് മെറ്റാ എഐയുടെ രണ്ട് ഫീച്ചറുകളുകളാണ് ഉപയോഗിക്കാനാവുക. ഇതില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്യാനും അതിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും കഴിയും, കൂടാതെ ടെക്‌സ്‌റ്റ് പ്രോംപ്റ്റുകൾ ഉപയോഗിച്ച് എഐ മുഖേന ആ ഫോട്ടോ എഡിറ്റ് ചെയ്യാനും കഴിയും.
എഐ ചാറ്റില്‍ വലത് കോണില്‍ കാണുന്ന ക്യാമറ ബട്ടൺ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനോ പകർത്താനോ കഴിയും. അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങളുടെ സവിശേഷതകൾ ഉൾപ്പെടെ എഐ വിശകലനം ചെയ്യുമെന്നും ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഈ ഫോട്ടോകൾ ഡിലീറ്റ് ചെയാമെന്നും മെറ്റാ പറയുന്നു.