കേരളം

kerala

ETV Bharat / technology

ജോലി കണ്ടെത്തുന്നത് ഇനി കൂടുതൽ എളുപ്പം: പുതിയ എഐ ഫീച്ചർ അറിയാതെ പോകരുത് !! - LINKEDIN AI JOB MATCH FEATURE

എളുപ്പത്തിൽ ജോലി കണ്ടെത്തുന്നതിനായി എഐ ഫീച്ചറുമായി ലിങ്ക്‌ഡ്‌ഇൻ. ആളുകളുടെ യോഗ്യതയുമായി പൊരുത്തപ്പെടുന്ന ജോലികൾ എളുപ്പത്തിൽ തൊഴിലന്വേഷകരിലേക്ക് എത്തിക്കുന്നതാണ് ഈ ജോബ്‌ മാച്ച് ഫീച്ചർ. പ്രവർത്തനം എങ്ങനെയെന്ന് നോക്കാം..

HOW TO SEARCH JOB IN LINKEDIN  LINKEDIN JOB SEARCH  JOB VACCANCY IN INDIA  ലിങ്ക്‌ഡ്ഇൻ തൊഴിവസരങ്ങൾ
Representative Image (ETV Bharat)

By ETV Bharat Tech Team

Published : Jan 19, 2025, 6:43 PM IST

ഹൈദരാബാദ്:ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തൊഴിലില്ലായ്‌മ വർദ്ധിച്ചുവരികയാണ്. പല കാരണങ്ങൾ ഇതിന് പിന്നിലുണ്ടെങ്കിലും എളുപ്പത്തിൽ ജോലി കണ്ടെത്താനാകുന്നില്ല എന്നത് തൊഴിലന്വേഷകർക്കിടയിലെ ഒരു പ്രധാന പ്രശ്‌നമാണ്. പല തവണകളിലായി നേരിട്ടും ഓൺലൈനിലൂടെയും തിരഞ്ഞിട്ടും തൊഴിലവസരങ്ങൾ കണ്ടെത്താനാകാത്തവരായിരിക്കും മിക്കവരും. ഇത്തരക്കാർക്ക് തങ്ങളുടെ യോഗ്യതയ്‌ക്കനുസരിച്ച തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന ഒരു പ്ലാറ്റ്‌ഫോമാണ് ലിങ്ക്‌ഡ്‌ഇൻ.

പക്ഷേ ലിങ്ക്‌ഡ്‌ഇൻ പ്ലാറ്റ്‌ഫോമിൽ ജോലി കണ്ടെത്തുക എന്നത് വളരെ പ്രയാസകരമാണെന്നാണ് പല തൊഴിലന്വേഷകരും പരാതി പറയുന്നത്. എന്നാൽ ഇപ്പോൾ ലിങ്ക്‌ഡ്‌ഇൻ പ്ലാറ്റ്‌ഫോമിൽ എളുപ്പത്തിൽ ജോലി കണ്ടെത്തുന്നതിനായി പുതിയ എഐ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ്. 'ജോബ് മാച്ച്' എന്ന ഈ ഫീച്ചർ വഴി ഇനി നിങ്ങളുടെ യോഗ്യതയുമായി പൊരുത്തപ്പെടുന്ന ജോലികൾ എളുപ്പത്തിൽ കണ്ടെത്താം.

ജോലികൾ എളുപ്പത്തിൽ കണ്ടെത്തുന്നതെങ്ങനെ?

സാധാരണയായി ലിങ്‌ഡ്‌ഇൻ അക്കൗണ്ട് എടുത്തവർക്ക് തങ്ങളുടെ യോഗ്യതയ്‌ക്കനുസരിച്ച ക്വാളിഫിക്കേഷനുകൾ ആവശ്യപ്പെടുന്ന ജോലികൾ തെരഞ്ഞ് കണ്ടുപിടിക്കണമായിരുന്നു. ഇത് വളരെ പ്രയാസകരമായ കാര്യമാണ്. പലപ്പോഴും തൊഴിൽ തെരയുന്നതിന് ആവശ്യമായ കൃത്യമായ കീവേർഡുകൾ നൽകാത്തത് കാരണം കൂടുതൽ ജോലി ഒഴിവുകൾ നിങ്ങൾക്ക് കാണാൻ സാധിച്ചിട്ടുണ്ടാവില്ല.

എന്നാൽ ജോബ് മാച്ച് എന്ന എഐ ഫീച്ചർ വഴി ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാവും. ഇനി മുതൽ എഐ ഫീച്ചർ വഴി ലിങ്ക്ഡ്ഇൻ തൊഴിലന്വേഷകരുടെ യോഗ്യതയും പ്രൊഫഷണൽ അനുഭവവും സ്വയമേവ പരിശോധിച്ച് ലഭ്യമായ ജോലി ഒഴിവുകൾക്ക് ആവശ്യമായ യോഗ്യത മാനദണ്ഡങ്ങളുമായി താരതമ്യം ചെയ്യും. ഇതിനനുസരിച്ച് നിങ്ങൾ തെരയുന്ന മേഖലയിൽ നിങ്ങളുടെ യോഗ്യതയുമായി പൊരുത്തപ്പെടുന്ന തൊഴിലവസരങ്ങൾ കാണിച്ചു തരും. ഇഷ്‌ടമുള്ള ജോലി കണ്ടെത്തുക എന്ന സങ്കീർണമായ പ്രക്രിയയെ എളുപ്പമാക്കി മാറ്റുന്നതാണ് ഈ ഫീച്ചർ.

ജോബ് മാച്ച് എങ്ങനെ പ്രവർത്തിക്കും?

ലിങ്ക്ഡ്‌ഇൻ ഫ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ പ്രൊഫൈലിൽ നൽകുന്ന വിദ്യാഭ്യാസ യോഗ്യതയും ജോലി പരിചയവും കഴിവുകളും, കമ്പനികളുടെ ജോലി ഓഫറുകൾക്ക് അനുയോജ്യമാവുന്നെങ്കിൽ ഇനി മുതൽ നിങ്ങൾക്ക് ലിങ്ക്ഡ്‌ഇനിൽ നിന്നും നിർദേശങ്ങൾ വരും. ഓരോ കമ്പനിയിലെയും ജോലികൾ നിങ്ങളുടെ യോഗ്യതയ്‌ക്ക് അനുയോജ്യമാണോ അല്ലേ എന്ന് നിർദേശം തരും. കൂടാതെ നിങ്ങളുടെ യോഗ്യതയ്‌ക്ക് അനുയോജ്യമായ ജോലികൾ നിങ്ങൾക്ക് പങ്കുവെക്കുകയും ചെയ്യും. ഇനി നിങ്ങൾക്ക് ലിങ്ക്ഡ്‌ഇൻ ഫ്ലാറ്റ്‌ഫോമിൽ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് അനുയോജ്യമായ ജോലിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ലഭിക്കും.

Also Read:

  1. 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്‌പവൃഷ്‌ടി: സ്‌പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
  2. ലാഭം ജിയോയോ എയർടെലോ? 200 രൂപയ്‌ക്ക് താഴെ മികച്ച റീച്ചാർജ് പ്ലാനുകൾ നൽകുന്നതാര്?
  3. സെൽഫികൾ സ്റ്റിക്കറുകളാക്കാം: വാട്ട്‌സ്‌ആപ്പിൽ പുതിയ ഫീച്ചറുകൾ
  4. പരീക്ഷണത്തിനിടെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു: ചിന്നിച്ചിതറി റോക്കറ്റിന്‍റെ മുകൾ ഭാഗങ്ങൾ, ഞെട്ടിക്കുന്ന ദ്യശ്യം
  5. ഏഴ്‌ മാസത്തിനിടെ ആദ്യമായി പുറത്തിറങ്ങി: സുനിത വില്യംസിന് ഇത് എട്ടാമത്തെ ബഹിരാകാശ നടത്തം

ABOUT THE AUTHOR

...view details