ഹൈദരാബാദ്:ശ്രീഹരിക്കോട്ടയിൽ നിന്നുള്ളഐഎസ്ആർഒയുടെ നൂറാം ദൗത്യത്തിന്റെ വിക്ഷേപണം നാളെ (ജനുവരി 29). ജിഎസ്എൽവി-എഫ്15 എൻവിഎസ്-02 ദൗത്യത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപിക്കുക. നാളെ രാവിലെ 6:23ന് ആണ് വിക്ഷേപണം. പ്രതിരോധ മേഖലകളിൽ ഉൾപ്പെടെയുള്ള നാവിഗേഷൻ സംവിധാനങ്ങൾ വികസിപ്പിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.
ദൗത്യം പൂർത്തിയാക്കുന്നതോടെ ഐഎസ്ആർഒയ്ക്ക് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള നൂറാം ദൗത്യമെന്ന ചരിത്രം കൈവരിക്കാനാകും. കൂടാതെ പുതുതായി ചുമതലയേറ്റ ഐഎസ്ആർഒ ചെയർമാൻ വി നാരായണന്റെ ആദ്യ ദൗത്യമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഭൗമ, സമുദ്ര, വ്യോമ നാവിഗേഷനും റേഞ്ചിങിനുമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച എൻവിഎസ്-02. ജിഎസ്എൽവി (ജിയോസിൻക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ) എഫ്15 റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. ഏകദേശം 2,250 കിലോഗ്രാം ഭാരമുള്ളതാണ് എൻവിഎസ്-02 ഉപഗ്രഹം. ദൗത്യം വിജയകരമായി പൂർത്തിയാക്കാനായാൽ ഭൗമ, സമുദ്ര, വ്യോമ നാവിഗേഷനും മൊബൈലിലെ ലൊക്കേഷൻ അധിഷ്ഠിത സേവനങ്ങൾ, കൃഷി, ടൈമിങ് സേവനങ്ങൾ, ഐഒടി അധിഷ്ഠിത ആപ്ലിക്കേഷനുകൾ തുടങ്ങിയവ എളുപ്പമാവും.
വിക്ഷേപണം എപ്പോൾ? എങ്ങനെ കാണാം:ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് 2025 ജനുവരി 29ന് (നാളെ) രാവിലെ 6:23നാണ് എൻവിഎസ്-02 വിക്ഷേപിക്കുക.ഐഎസ്ആർഒയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി ഈ വിക്ഷേപണം നിങ്ങൾക്ക് ലൈവായി കാണാനാകും. ഇതിനായി താഴെ നൽകിയിരിക്കുന്ന യൂട്യൂബ് പേജ് തുറന്നാൽ മതി.
Also Read:
- ചന്ദ്രനെയും സൂര്യനെയും കീഴടക്കിയ 'അത്ഭുത മനുഷ്യൻ', തൊട്ടതെല്ലാം പൊന്നാക്കിയ ഐസ്ആര്ഒ ചെയര്മാൻ എസ് സോമനാഥ് പടിയിറങ്ങി
- ഭൂമിയിലെ അത്ഭുതം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും പകർത്തിയ കുംഭമേളയുടെ ചിത്രങ്ങൾ കാണാം
- രണ്ട് സിം ഉപയോഗിക്കുന്നവരാണോ? വോയ്സ് കോൾ പ്ലാനുകളിൽ മികച്ചതേത്? ലാഭം ജിയോയോ എയർടെലോ അതോ വിഐയോ?
- 'കുംഭമേള' എന്ന് ഗൂഗിളിൽ തിരയൂ... കാണാം പുഷ്പവൃഷ്ടി: സ്പെഷ്യൽ ആനിമേഷനുമായി ഗൂഗിൾ
- 2025ൽ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും: ഇത്തവണ ഇന്ത്യയിൽ ദൃശ്യമാവുക ഒരു ഗ്രഹണം മാത്രം