മധുരൈ : ചന്ദ്രയാൻ 4 ദൗത്യത്തിന്‍റെ അന്തിമരൂപം ഇതുവരെ തയാറായിട്ടില്ലെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. കഴിഞ്ഞ ദിവസം നടന്ന നാഷണല്‍ സയന്‍സ് സിമ്പോസിയത്തില്‍ ചന്ദ്രയാന്‍ 4 ന്‍റെ ലക്ഷ്യങ്ങളെ കുറിച്ച് സോമനാഥ് പരാമര്‍ശിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് തിരികെയെത്തുന്ന രീതിയിലാണ് ചന്ദ്രയാന്‍ 4 ന്‍റെ വിഭാവനമെന്ന് എസ് സോമനാഥ് പറഞ്ഞിരുന്നു.
2023 ഓഗസ്റ്റില്‍ ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയതോടെ അമേരിക്ക,റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ നേട്ടം കൈവരിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരുന്നു. കൂടാതെ,ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യവുമായി ഇന്ത്യ മാറി.