മൈസൂരു:യുദ്ധ ടാങ്കുകൾക്കായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച 1500 കുതിരശക്‌തിയുള്ള എഞ്ചിന്‍റെ ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്ന് (20-03-2024) മൈസൂർ കോംപ്ലക്‌സിലെ ബിഇഎംഎല്ലിന്‍റെ എഞ്ചിൻ ഡിവിഷനിൽ നടന്ന പരീക്ഷണ ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനെ അധ്യക്ഷനായി. പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ, സൈനിക ഉദ്യോഗസ്ഥരും വ്യവസായ പങ്കാളികളും ബിഇഎംഎൽ ലിമിറ്റഡിന്‍റെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ഉയർന്ന പവർ-ടു-വെയിറ്റ് അനുപാതം, ഉയർന്ന ഉയരത്തിലും പൂജ്യത്തിന് താഴെയുള്ള താപനിലകളിലും മരുഭൂമിയിലും മികച്ച പ്രവർത്തനക്ഷമത തുടങ്ങിയ അത്യാധുനിക സവിശേഷതകളുണ്ട് ഇന്ത്യ നിര്‍മിച്ച 1500 എച്ച്പി എഞ്ചിന്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരുക്കിയിരിക്കുന്ന എൻജിൻ ആഗോളതലത്തില്‍ തന്നെ മികച്ചവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ്.