കേരളം

kerala

ETV Bharat / technology

സ്‌പാം കോളുകളും എസ്‌എംഎസുകളും തലവേദനയാകുന്നുണ്ടോ? ജിയോ വരിക്കാർക്ക് ഒരൊറ്റ ക്ലിക്കിൽ ബ്ലോക്ക് ചെയ്യാം, ഇങ്ങനെ... - HOW TO BLOCK SPAM CALLS

ജിയോ വരിക്കാരാണോ? സ്‌പാം കോളുകളെയും എസ്‌എംഎസുകളെയും എന്നെന്നേക്കുമായി ബ്ലോക്ക് ചെയ്യാം, ഇങ്ങനെ..

ജിയോ  മൈ ജിയോ ആപ്പ്  സ്‌പാം കോൾ  DO NOT DISTURB MODE
SPAM CALLS SMS BLOCK TRICK (Photo: ETV Bharat Tech Team)

By ETV Bharat Tech Team

Published : Nov 25, 2024, 5:31 PM IST

ഹൈദരാബാദ്:സ്‌പാം കോളുകളും എസ്‌എംഎസുകളും ദിനംപ്രതി വർധിച്ചുവരികയാണെന്നതിനാൽ തന്നെ പലർക്കും ഇതൊരു ഒഴിയാത്ത തലവേദനയായി തീർന്നിട്ടുണ്ട്. ഇത്തരം കോളുകൾ തടയാനായി പല പരിഹാര മാർഗങ്ങളും കണ്ടെത്തിയിട്ടുണ്ടെങ്കിലും, സൈബർ കുറ്റവാളികൾ ഇതേ സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ തുടങ്ങിയത് വെല്ലുവിളിയായിരിക്കുകയാണ്. പല കോളുകളിലും പതിയിരിക്കുന്നത് വൻതട്ടിപ്പുകളായിരിക്കും.

ഫോണിലേക്ക് വരുന്ന സ്‌പാം കോളുകളും എസ്‌എംഎസുകളും തടയാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നോക്കാം. നിങ്ങളൊരു ജിയോ ഉപഭോക്താവാണെങ്കിൽ, മൈ ജിയോ ആപ്പ് വഴി ഒരൊറ്റ ക്ലിക്കിലൂടെ അനാവശ്യ കോളുകളും സന്ദേശങ്ങളും പൂർണമായും തടയാനാവും. എന്നാൽ ഇത് ബ്രാൻഡുകളിൽ നിന്നും പ്രധാനപ്പെട്ട കോളുകളോ ഒടിപി സന്ദേശങ്ങളോ വരുന്നതിന് യാതൊരു തടസ്സവും സൃഷ്‌ട്ടിക്കില്ല. അതേസമയം പരസ്യകോളുകൾ തടയുന്നതിനുള്ള ഓപ്‌ഷനുകളും മൈ ജിയോ ആപ്പിൽ ഉണ്ടാകും.

സ്‌പാം കോളുകളെ എങ്ങനെ തടയാം?

നിങ്ങളൊരു ജിയോ നെറ്റ്‌വർക്ക് ഉപഭോക്താവാണെങ്കിൽ, അനാവശ്യമായി വരുന്ന കോളുകൾ തടയാൻ ഡു നോട്ട് ഡിസ്‌റ്റർബ് മോഡ് (ഡിഎൻഡി) പ്രവർത്തനക്ഷമമാക്കണം. സ്‌പാം കോളുകൾക്കും എസ്‌എംഎസുകൾക്കും ഒപ്പം ചില ടെലിമാർക്കറ്റിങ് കോളുകളും ഡിഎൻഡി സർവീസ് വഴി തടയാനാകും. ബ്ലോക്ക് ചെയ്യേണ്ട കോളുകളുടെ സന്ദേശങ്ങളുടെയും വിഭാഗം തെരഞ്ഞെടുത്ത് ഉപഭോക്താക്കൾക്ക് ഇഷ്‌ടാനുസരണം കസ്റ്റമൈസ് ചെയ്യാനും സാധിക്കും. ഇതിനായി ബാങ്കിങ്, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം ഉൾപ്പെടെയുള്ള ഓപ്‌ഷനുകൾ നൽകിയിട്ടുണ്ട്.

എങ്ങനെ പ്രവർത്തനക്ഷമമാക്കാം?

  • സ്റ്റെപ്പ് 1: മൈ ജിയോ ആപ്പ് തുറക്കുക
  • സ്റ്റെപ്പ് 2:'more' ഓപ്‌ഷൻ തെരഞ്ഞെടുക്കുക
  • സ്റ്റെപ്പ് 3:തുടർന്ന് വരുന്ന പേജിൽ ഡു നോട്ട് ഡിസ്റ്റർബ് മോഡ് തെരഞ്ഞെടുക്കുക
സ്റ്റെപ്പ് 3 (ഫോട്ടോ: ഇടിവി ഭാരത് ടെക് ടീം)
  • സ്റ്റെപ്പ് 4:തുടർന്ന് 'set preferences' ഓപ്‌ഷൻ തെരഞ്ഞെടുത്ത് ആവശ്യാനുസരണം ബ്ലോക്ക് ചെയ്യാം
  • സ്റ്റെപ്പ് 5:തുടർന്ന് 'save' ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 5 (ഫോട്ടോ: ഇടിവി ഭാരത് ടെക് ടീം)

ഡു നോട്ട് ഡിസ്റ്റർബ് മോഡ് എനേബിൾ ചെയ്യുമ്പോൾ 'fully blocked' എന്ന ഓപ്‌ഷനാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ, ഇടപാടുകളുമായി ഒടിപി സന്ദേശങ്ങൾ ഒഴികെയുള്ള എല്ലാ പ്രമോഷണൽ കോളുകൾ എസ്‌എംഎസുകളും ബ്ലോക്ക് ചെയ്യപ്പെടും. 'custom preference' ഓപ്‌ഷൻ തെരഞ്ഞെടുത്താൽ കാറ്റഗറികൾ തെരഞ്ഞെടുത്ത് ബ്ലോക്ക് ചെയ്യാനാകും. കൂടാതെ ബ്ലോക്ക് ചെയ്യുന്നതിനുള്ള ദിവസവും സമയവും തെരഞ്ഞെടുക്കാനാകും. വോയിസ് കോൾ, എസ്‌എംഎസ്, പ്രീ റെക്കോർഡഡ് ഓട്ടോ ഡയലർ കോൾ, ലൈവ് കോളുകൾ എന്നിങ്ങനെ ആവശ്യാനുസരണം ബ്ലോക്ക് ചെയ്യാനും ഡു നോട്ട് ഡിസ്റ്റർബ് മോഡ് വഴി സാധിക്കും.

Also Read: വാട്‌സ്‌ആപ്പ് വോയിസ് മെസേജ് ഇനി വായിക്കാം: ടെക്‌സ്റ്റ് രൂപത്തിൽ ലഭ്യമാകുന്ന ട്രാൻസ്‌ക്രിപ്‌റ്റ് ഫീച്ചർ പണിപ്പുരയിൽ

ABOUT THE AUTHOR

...view details