കേരളം

kerala

ETV Bharat / technology

ഇതുവരെ പാൻ കാർഡ് എടുത്തില്ലേ..?? എൻഎസ്‌ഡിഎൽ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം - HOW TO APPLY FOR PAN CARD - HOW TO APPLY FOR PAN CARD

ഇതുവരെ നിങ്ങൾ പാൻ കാർഡ് എടുത്തില്ലെങ്കിൽ നികുതി അടയ്‌ക്കുന്നതിനെയും ഒരു പരിധിക്കപ്പുറമുള്ള സാമ്പത്തിക ഇടപാടുകളെയും ബാധിക്കും. ഓരോ നികുതിദായകനും പാൻ കാർഡ് ഉണ്ടായിരിക്കണം. അതിനാൽ ഉടൻ തന്നെ പാൻ കാർഡ് എടുക്കൂ. എൻഎസ്‌ഡിഎൽ പോർട്ടൽ വഴി പാൻ കാർഡിന് അപേക്ഷിക്കുന്നതിന്‍റെ നടപടിക്രമങ്ങൾ.

PAN CARD THROUGH NSDL  PAN CARD APPLICATION  പാൻ കാർഡ് അപേക്ഷ  പാൻ കാർഡ്
Representative image (ETV Bharat)

By ETV Bharat Tech Team

Published : Sep 7, 2024, 12:22 PM IST

ഹൈദരാബാദ്:സാമ്പത്തിക ഇടപാടുകൾക്ക് വളരെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. നികുതിദായകർക്ക് നികുതി അടയ്ക്കുന്നതിനും ഒഴിവാക്കുന്നതിനും പാൻകാർഡ് ആവശ്യമാണ്. നിങ്ങൾക്ക് ഇതുവരെ പാൻ കാർഡ് ഇല്ലെങ്കിൽ ഇന്നു തന്നെ ഓൺലൈനായി അപേക്ഷിക്കൂ... ഫോണിൽ സൂക്ഷിക്കാനാവുന്ന ഇ-പാൻ കാർഡിനായി അപേക്ഷിച്ചാൽ മിനിറ്റുകൾക്കകം തന്നെ സൗജന്യമായി ലഭ്യമാവും. ഇ-പാൻ കാർഡിന് നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ തന്നെ അപേക്ഷിക്കാവുന്നതാണ്.

എന്നാൽ ഇ-പാൻ ഒരു ഡിജിറ്റൽ പാൻ കാർഡ് മാത്രമാണ്. ഫിസിക്കൽ പാൻ കാർഡ് ലഭിക്കണമെങ്കിൽ നിങ്ങൾ പണമടച്ച് അപേക്ഷ സമർപ്പിക്കണം. തുടർന്ന് 15 ദിവസത്തോളം കാത്തിരിക്കേണ്ടതുണ്ട്. ഫിസിക്കൽ പാൻകാർഡ് ഓൺലൈനായി അപേക്ഷിക്കുന്നതിന്‍റെ നടപടിക്രമങ്ങൾ ഇങ്ങനെ.

ഫിസിക്കൽ പാൻ കാർഡ് ലഭിക്കാൻ രണ്ട് വഴികളുണ്ട്. NSDL അല്ലെങ്കിൽ UTIITSL വെബ്സൈറ്റ് വഴി ബാധകമായ ഫീസ് അടച്ച് നിങ്ങൾക്ക് അപേക്ഷിക്കാനാകും. എൻഎസ്‌ഡിഎൽ പോർട്ടൽ വഴി എങ്ങനെ അപേക്ഷിക്കാമെന്ന് നോക്കാം..

സ്റ്റെപ്പ് 1: NSDL വെബ്സൈറ്റായ https://www.onlineservices.nsdl.com/paam/endUserRegisterContact.html സന്ദർശിക്കുക.

സ്റ്റെപ്പ് 2:ആപ്ലിക്കേഷന്‍റെ തരം തെരഞ്ഞെടുക്കുക. ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും പുതിയ പാൻ കാർഡ് ലഭിക്കും. കൂടാതെ നിലവിലുള്ള പാൻ കാർഡിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

സ്റ്റെപ്പ് 3:നിങ്ങളുടെ വിഭാഗം തെരഞ്ഞെടുത്ത ശേഷം പാൻ ഫോം തുറന്നുവരും. പേര്, ജനനത്തീയതി, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയ എല്ലാ വിവരങ്ങളും നൽകി ഫോം പൂരിപ്പിക്കുക. തുടർന്ന് 'submit' ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4:നിങ്ങൾ ഫോം സമർപ്പിച്ചുകഴിഞ്ഞാൽ, അടുത്ത ഘട്ടങ്ങളെക്കുറിച്ചുള്ള ഒരു സന്ദേശം ലഭിക്കും.'Continue with PAN Application Form' ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 5:നിങ്ങളുടെ ഡിജിറ്റൽ ഇ-കെവൈസി സമർപ്പിക്കുക

സ്റ്റെപ്പ് 6:നിങ്ങൾക്ക് ഫിസിക്കൽ പാൻ കാർഡ് ആവശ്യമുണ്ടെങ്കിൽ അതിനുള്ള ഓപ്‌ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് നിങ്ങളുടെ ആധാർ നമ്പറിൻ്റെ അവസാന 4 അക്കങ്ങൾ നൽകുക.

സ്റ്റെപ്പ് 7: ഫോമിൻ്റെ അടുത്ത ഭാഗത്ത് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ നൽകുക

സ്റ്റെപ്പ് 8:ഫോമിൻ്റെ അവസാന ഭാഗം ഡോക്യുമെൻ്റ് സമർപ്പിക്കലാണ്. ഇതിനായി ആവശ്യമായ രേഖകൾ ഫോമിനൊപ്പം അറ്റാച്ച് ചെയ്യുക.

സ്റ്റെപ്പ് 9: തുടർന്ന് 'declaration' ൽ ക്ലിക്ക് ചെയ്‌ത് 'submit' ബട്ടൺ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 10:ഇതുവരെ സമർപ്പിച്ച രേഖകൾ ശരിയാണോ എന്ന് പരിശോധിക്കുക. തിരുത്തലുകൾ ആവശ്യമെങ്കിൽ 'edit' ഓപ്‌ഷൻ തെരഞ്ഞെടുക്കുക. മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ലെങ്കിൽ 'proceed' ബട്ടണിൽ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 11:അടുത്ത ഘട്ടം പണമടയ്‌ക്കുന്നതാണ്. ഇതിനായി 'payment' ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. ഡിമാൻഡ് ഡ്രാഫ്റ്റ് വഴിയോ നെറ്റ് ബാങ്കിങ്/ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വഴിയോ പണമടയ്‌ക്കാം. തുടർന്ന് പേയ്‌മെൻ്റ് സ്ലിപ്പ് ലഭിക്കും. തുടർന്ന് 'Continue' ക്ലിക്ക് ചെയ്യുക. 'declaration' ഓപ്‌ഷനിൽ ടിക്ക് മാർക്ക് നൽകുക

സ്റ്റെപ്പ് 12: 'Continue with e-KYC' എന്നതിൽ ക്ലിക്ക് ചെയ്‌ത് നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക. നിങ്ങളുടെ ആധാറുമായി ലിങ്ക് ചെയ്‌തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഒടിപി നൽകി ഫോം സമർപ്പിക്കുക. അക്നോളജ്മെൻ്റ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യുക. അതിൻ്റെ പാസ്‌വേഡ് DDMMYYYY എന്ന ഫോർമാറ്റിൽ നിങ്ങളുടെ ജനനത്തീയതി ആയിരിക്കും.

ഇത്രയും ചെയ്‌താൽ നിങ്ങളുടെ പാൻ കാർഡ് അപേക്ഷ പൂർത്തിയാവും. ഫിസിക്കൽ ആധാർ കാർഡ് ലഭിക്കുന്നതിന് ഇനി 15 ദിവസത്തോളം കാത്തിരിക്കണം.

Also Read: ഫോണുണ്ടോ കയ്യിൽ...?? മിനിറ്റുകൾക്കകം പാൻ കാർഡ് റെഡി: സൗജന്യ ഇ-പാൻ കാർഡിന് എങ്ങനെ അപേക്ഷിക്കാം?

ABOUT THE AUTHOR

...view details