ഡല്‍ഹി: ഐഫോണ്‍, ഐപാഡ് ഉപയോക്താക്കളുടെ ബ്രൗസിങ് സംവിധാനം കാര്യക്ഷമമാക്കാൻ പുതിയ ഫീച്ചറുകൾ പുറത്തിറക്കി ഗൂഗിൾ. നാല് പുതിയ ഫീച്ചറുകളാണ് ഗൂഗിൾ പുതുതായി പരിചയപ്പെടുത്തുന്നത്. സെര്‍ച്ചിങ്, ഷോപ്പിങ്, ഡാറ്റാ സേവിങ് എന്നീ സംവിധാനങ്ങള്‍ കൂടുതല്‍ സേവനങ്ങള്‍ പരിചയപ്പെടുത്തിയാണ് പുതിയ ഫീച്ചറുകള്‍ പുറത്തിറക്കിയത്.
1. ഗൂഗിൾ ലെൻസ് ഉപയോഗിച്ചുള്ള ഇമേജ്, ടെക്‌സ്‌റ്റ് സെര്‍ച്ചിങ്
ഇനി മുതല്‍ ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് ക്രോമിലെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഒരേസമയം ചിത്രങ്ങളും ടെക്‌സ്‌റ്റും തെരയാൻ സാധിക്കും. മുൻപ് ലെൻസ് ഉപയോഗിച്ച് ഇമേജുകള്‍ മാത്രമേ തെരയാൻ കഴിയുമായിരുന്നുള്ളു. ഇപ്പോൾ, ടെക്‌സ്‌റ്റ് ചേർക്കുന്നതിലൂടെ സെര്‍ച്ചിങ് കൂടുതല്‍ കാര്യക്ഷമമാകും. ഇതിലൂടെ നിങ്ങള്‍ തെരയാൻ ആഗ്രഹിക്കുന്ന ഇമേജിന്‍റെ വിശദാംശങ്ങള്‍ നല്‍കിയാല്‍ അതിവേഗത്തില്‍ തന്നെ റിസള്‍റ്റ് ലഭിക്കുന്നതാണ് (കളര്‍, മറ്റ് വിശദാംശങ്ങള്‍ എന്നിവ). ഫീച്ചറുകൾ ഉപയോഗിക്കാനായി ഗൂഗിൾ സെർച്ച് ബാറിലെ ക്യാമറ ഐക്കണിൽ ടാപ്പ് ചെയ്‌താല്‍ മതിയാകും.
2. ഗൂഗിൾ ഡ്രൈവിലേക്ക് ഫോട്ടോകളും ഫയലുകളും സേവ് ചെയ്യാം: നിങ്ങളുടെ ഐഫോൺ അല്ലെങ്കിൽ ഐപാഡിലെ സ്‌റ്റോറേജ് നിലനിര്‍ത്താൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്. ഡൗൺലോഡ് ചെയ്‌ത ഫയലുകളും ചിത്രങ്ങളും ഗൂഗിൾ ഡ്രൈവിലേക്കും ഗൂഗിൾ ഫോട്ടോസിലേക്കും നേരിട്ട് സ്‌റ്റോര്‍ ചെയ്യാൻ സാധിക്കുന്നതാണ്. ഈ സംവിധാനത്തെ "സേവ് ഫ്രം ക്രോം" എന്നാണ് പറയുക. ഇതിലൂടെ ഫോണിലെ സ്‌റ്റോറേജ് നിലനിര്‍ത്താൻ സാധിക്കും. സ്വന്തം ഗൂഗിൾ അക്കൗണ്ട് വഴി മാത്രമേ ഈ സേവനം ലഭിക്കുകയുള്ളൂ.