ന്യൂഡൽഹി: ഗൂഗിളിനും മെറ്റയുടെ ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ശക്തമായ രാഷ്‌ട്രീയ പക്ഷപാതിത്വമാണുള്ളതെന്ന് സ്‌പേസ് എക്‌സ് സിഇഒ എലോൺ മസ്‌ക്. യുഎസ് തെരഞ്ഞെടുപ്പിൽ ഗൂഗിൾ ഇടപെടുന്നുവെന്ന് അവകാശപ്പെടുന്ന പോസ്റ്റിനെ പരാമർശിച്ചാണ് എലോൺ മസ്‌കിന്‍റെ വിശദീകരണം.
രാഷ്ട്രീയം പറഞ്ഞ് മസ്‌ക്; ഗൂഗിളിനും മെറ്റയ്ക്കും ശക്തമായ രാഷ്ട്രീയ പക്ഷപാതമുണ്ടെന്ന് എലോൺ മസ്‌ക്
ഗൂഗിൾ യുഎസ് തെരഞ്ഞെടുപ്പിൽ ഇടപെട്ടുവെന്ന് ആരോപിക്കുന്ന റിപ്പോർട്ടുകളുള്ള പോസ്റ്റിന് മറുപടിയായി, ഗൂഗിളിനും ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും ശക്തമായ രാഷ്ട്രീയ പക്ഷപാതിത്വമുണ്ടെന്ന് മസ്‌ക്.
Published : Mar 5, 2024, 7:25 PM IST
|Updated : Mar 6, 2024, 9:34 AM IST
യുഎസ് തെരഞ്ഞെടുപ്പിൽ ഗൂഗിളിൻ്റെ ഇടപെടൽ അവകാശപ്പെടുന്ന റിപ്പോർട്ടുകൾ കാണിച്ചു കൊണ്ടുള്ള സ്റ്റീവൻ മക്കി എന്ന ഉപയോക്താവ് എക്‌സില്‍ കുറിച്ചതിന്ന് പിന്നാലെയാണ് മറുപടിയായി മസ്‌ക് എത്തിയത്. ഗൂഗിൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയ്ക്ക് ശക്തമായ രാഷ്‌ട്രീയ പക്ഷപാതിത്വമുണ്ട്. ഏതെങ്കിലും തെരഞ്ഞെടുപ്പിൽ അവർ നിർണ്ണായക ഘടകമായിരുന്നോ എന്ന് പറയാൻ പ്രയാസമാണ്, പക്ഷേ തീര്‍ച്ചയായും വിരല്‍ പതിപ്പിച്ചിട്ടുണ്ട്. ട്രംപ് വിജയിച്ചതിന് ശേഷം ഗൂഗിൾ എക്‌സിക്യൂട്ടീവുകൾ എല്ലാം കൈകോർത്ത് സമര സെക്ഷൻ നടത്തുന്ന വീഡിയോ അസ്വസ്ഥമായിരുന്നുവെന്നും മസ്‌ക് കൂട്ടിച്ചേർത്തു.
മിസ്‌ജെൻഡർ കെയ്‌റ്റ്‌ലിൻ ജെന്നറോടുള്ള ജെമിനിയുടെ പ്രതികരണത്തിന്‍റെ സ്‌ക്രീൻഷോട്ടുകൾ കാണിക്കുന്ന പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് എഐ അതിന്‍റെ സ്രഷ്‌ടാക്കളുടെ തെറ്റുകളെ പ്രതിഫലിപ്പിക്കുന്നു. എഐ ലോകത്തെ നിയന്ത്രിച്ചാൽ കാര്യങ്ങൾ എങ്ങനെ തെറ്റാകുമെന്ന് ആളുകൾ ചിന്തിക്കുമ്പോൾ, ഈ ഉദാഹരണം കാര്യം വ്യക്തമാക്കുന്നു മസ്‌ക് കൂട്ടിച്ചേർത്തു. തന്‍റെ അഭിപ്രായത്തിൽ, എഐ സുരക്ഷയോടുള്ള ഏറ്റവും മികച്ച സമീപനവും പരമാവധി സത്യാന്വേഷണം എന്ന തന്ത്രവും പ്രവർത്തിക്കുമെന്നും മസ്‌ക് സൂചിപ്പിച്ചു.