ന്യൂഡൽഹി: മൊബൈൽ നമ്പർ ഉൾപ്പെടുന്ന കെവൈസി അപ്‌ഡേറ്റ് തട്ടിപ്പുകളിൽ കർശന നടപടി സ്വീകരിച്ച് കേന്ദ്ര സർക്കാർ. തട്ടിപ്പ് കണ്ടെത്തുന്നതിനായി ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൻ്റെ 'ചക്ഷു' പോർട്ടൽ ഉപയോഗിച്ച് ആദ്യ ഘട്ടത്തില്‍ സംശയാസ്‌പദമായ അഞ്ച് നമ്പറുകൾ തിരിച്ചറിയാനായി കഴിഞ്ഞു. പിന്നീട് 31,740 മൊബൈൽ നമ്പറുകളുമായി ബന്ധിപ്പിച്ചിട്ടുള്ള 392 ഹാൻഡ്‌സെറ്റുകൾ ഇത്തരത്തിൽ തട്ടിപ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് എഐ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ്പ് വഴി കണ്ടെത്തി.
സൈബർ കുറ്റകൃത്യങ്ങളിലും സാമ്പത്തിക തട്ടിപ്പുകളിലും ഏർപ്പെട്ട 392 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ഐഎംഇഐ നമ്പർ ഉപയോഗിച്ച് കണ്ടെത്തി നിർത്തലാക്കാൻ എല്ലാ ടെലികോം സേവന ദാതാക്കളോടും (ടി എസ് പി) ഡിപ്പാർട്ട്മെൻ്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ (ഡിഓറ്റി) നിർദേശിച്ചു.