കേരളം

kerala

ETV Bharat / state

വയനാട് ജനതയ്ക്ക് സഹായഹസ്‌തവുമായി തമിഴ്‌നാട്ടിലെ യുവാക്കൾ; 7 ടൺ സാധനങ്ങൾ കൈമാറി - TAMIL YOUTH FOR HELPING WAYANAD - TAMIL YOUTH FOR HELPING WAYANAD

അവശ്യ സാധനങ്ങളും നാട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ച 35,000 രൂപയും യുവാക്കൾ അധികൃതർക്ക് കൈമാറി.

WAYANAD LANDSLIDE  വയനാട് ഉരുൾപൊട്ടൽ  LATEST MALAYALAM NEWS  തമിഴ്‌നാട്ടിൽ നിന്ന് സഹായം
Essential items sponsered bu youths from Tamil nadu (ETV Bharat)

By ETV Bharat Kerala Team

Published : Aug 9, 2024, 8:17 PM IST

വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമായി തമിഴ്‌നാട്ടിലെ യുവാക്കൾ (ETV Bharat)

ഇടുക്കി: വയനാട് ജനതയ്ക്ക് തമിഴ്‌നാടിൻ്റെ കൈത്താങ്ങ്. ഇടുക്കി ജില്ലയുടെ അതിർത്തി ജില്ലയായ തേനി പെരിയകുളത്തെ ഒരു കൂട്ടം യുവാക്കളാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്‌തം നീട്ടുന്നത്. അവശ്യവസ്‌തുക്കൾ അടങ്ങുന്ന ഏഴു ടൺ സാധനങ്ങളാണ് വയനാട്ടിൽ എത്തിച്ചത്.

കുട്ടികൾക്കും മുതിർന്നവർക്കും ധരിക്കുവാനുള്ള വസ്ത്രങ്ങൾ, പച്ചക്കറികൾ, അരി, പലചരക്ക് സാധനങ്ങൾ, എന്നിവയുൾപ്പെടെ ഏഴ് ടൺ സാധനങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് ശേഖരിച്ചത്. തുടർന്ന് യുവാക്കളുടെ നേതൃത്വത്തിൽ തന്നെ ഇവ വയനാട്ടിലേക്ക് എത്തിച്ചു.

സാധനങ്ങളും നാട്ടുകാരിൽ നിന്നും സംഭാവനയായി സ്വീകരിച്ച 35,000 രൂപയും അധികൃതർക്ക് കൈമാറിയതിനൊപ്പം അവിടുത്തെ രക്ഷാപ്രവർത്തനങ്ങളിലും പങ്കെടുത്ത ശേഷമാണ് യുവാക്കൾ തമിഴ്‌നാട്ടിലേക്ക് മടങ്ങിയത്.

Also Read:'കരുതലിനും സ്‌നേഹത്തിനും ഹൃദയംഗമായ നന്ദി'; വയനാട്ടിലേക്കുള്ള അവശ്യവസ്‌തുക്കളുടെ ശേഖരണം താത്‌കാലികമായി നിർത്തിവച്ചു

ABOUT THE AUTHOR

...view details