അസം: ബോഡോലാൻഡിലെ യുവ നേതാക്കള്‍ കോടിക്കണക്കിന് രൂപയുടെ നോട്ടുകളുടെ കൈയില്‍ പിടിച്ച് നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ വിവാദം. ബിടിഎഡിയിലെ ചില യുവ നേതാക്കളുടെ ചിത്രമാണ് പ്രചരിച്ചത്. വൈറലായ യുവനേതാക്കളെല്ലാവരും ബോഡോലാൻഡിലെ ഭരണകക്ഷിയായ യുപിപിഎൽ പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്. അടുത്തിടെയാണ് ഈ നേതാക്കള്‍ ബിഎസ്‌യു വിട്ട് പ്രമോദ് ബോറോയുടെ നേതൃത്വത്തിലുള്ള യുപിപിഎൽ പാർട്ടിയിൽ ചേർന്നത്. എൻഡിഎയുടെ സഖ്യമായ പാര്‍ട്ടിയുടെ നേതാക്കളുടെ കയ്യില്‍ ഇത്രയധികം പണം എവിടെ നിന്നാണ് എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്.
ഭീമമായ തുക കൈപ്പറ്റിയാണ് നേതാക്കൾ യുപിപിഎൽ പാർട്ടിയിൽ ചേർന്നത് എന്നാണ് ആരോപണം. യുപിപിഎല്ലിൽ ചേരാന്‍ 10 ലക്ഷത്തിലധികം രൂപ ഓരോരുത്തർക്കും ലഭിച്ചതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ബിഎസ്‌യുവിൽ നിന്ന് അടുത്തിടെ യുപിപിഎല്ലിൻ്റെ നേതാക്കളായി മാറിയ നിപു രഞ്ജൻ ബസുമാറ്റരി, ഡോലരായ് ബസുമാറ്റരി, ജോണ്ടി ബസുമാറ്ററി, നിമ്രോദ് ബ്രഹ്മ, കോരംദൗ ബ്രഹ്മ എന്നിവരാണ് ചിത്രങ്ങളിലുള്ളത്.