കേരളം

kerala

ETV Bharat / state

കാറില്‍ കെട്ടിയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; അടിമാലിയില്‍ യുവാവിന് ക്വട്ടേഷന്‍ സംഘത്തിന്‍റെ മര്‍ദനം, അന്വേഷണം - YOUNG MAN ATTACKED BY GANG - YOUNG MAN ATTACKED BY GANG

അടിമാലിയില്‍ യുവാവിന് ക്വട്ടേഷന്‍ സംഘത്തിന്‍റെ മര്‍ദനം. മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തന്‍റെ പെണ്‍ സുഹൃത്താണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് യുവാവിന്‍റെ മൊഴി.

GANGster ATTACK Adimali  യുവാവിനെ ക്വട്ടേഷൻ സംഘം മർദിച്ചു  അടിമാലിയിൽ യുവാവിന് മർദനം  Mobile Stolen In Idukki
Sumesh (ETV Bharat)

By ETV Bharat Kerala Team

Published : Jul 26, 2024, 3:06 PM IST

സുമേഷ് (ETV Bharat)

ഇടുക്കി: അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ഫോൺ കവർന്ന് ക്വട്ടേഷൻ സംഘം. ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചിത്തണ്ണി ഉപ്പാർ സ്വദേശി സുമേഷ് സോമനാണ് മര്‍ദനത്തിനിരയായത്.

കഴിഞ്ഞ ദിവസം രാത്രിയില്‍ കല്ലാറുകുട്ടിയിൽ വച്ചാണ് സുമേഷ് സോമനെ അഞ്ചംഗ സംഘം ആക്രമിച്ചത്.കൈകാലുകൾ കാറിൻ്റെ സീറ്റിനോട് ചേർത്ത് കെട്ടിയ ശേഷം യുവാവിന്‍റെ പക്കലുള്ള രണ്ട് ഫോണുകളും അക്രമികൾ കവർന്നു. പുലർച്ചെ ഇതുവഴിയെത്തിയ വഴിയാത്രക്കാരാണ് സുമേഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇയാളുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

തന്‍റെ പെൺ സുഹൃത്താണ് ക്വട്ടേഷന് പിന്നിലെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ഇൻഫോപാർക്ക് ജീവനക്കാരനായ സുമേഷ് നാട്ടുകാരിയായ പെൺ സുഹൃത്തുമായി ഒന്നിച്ചായിരുന്നു താമസം. ഇതിനിടയിൽ ഇരുവരും തമ്മിൽ പിണങ്ങി.

സുമേഷ് തന്‍റെ സ്വകാര്യ ദൃശ്യങ്ങളും ശബ്‌ദസന്ദേശങ്ങളും ഇൻസ്റ്റഗ്രാം വഴി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി ഇൻഫോ പാർക്ക് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോൺ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് യുവാവിന്‍റെ ഫോൺ തട്ടിയെടുക്കാൻ യുവതി ക്വട്ടേഷൻ നൽകിയതെന്നാണ് സുമേഷ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി. യുവാവിൻ്റെ പരാതിയിൽ അടിമാലി പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read:15കാരന്‍ ക്വട്ടേഷന്‍ നല്‍കി, മൂന്നുപേരെ കുത്തിയ പ്രതികള്‍ പിടിയില്‍; പ്രകോപനം കളിസ്ഥലത്തുണ്ടായ തര്‍ക്കം

ABOUT THE AUTHOR

...view details