കേരളം

kerala

ETV Bharat / state

ഒറ്റക്ക് താമസിക്കുന്ന 76കാരിയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ - KAYAMKULAM RAPE CASE ARREST - KAYAMKULAM RAPE CASE ARREST

ഒറ്റക്ക് താമസിക്കുന്ന വയോധികയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ. ഗുരുതരമായി പരിക്കേറ്റ വയോധിക വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ ചികിത്സയിലാണ്. സംഭവം കായംകുളത്ത്.

YOUTH RAPED ELDERLY WOMAN  KAYAMKULAM ELDERLY WOMAN RAPE CASE  വയോധികയെ പീഡിപ്പിച്ചു  കായംകുളം പീഡനം
Accused in rape case (ETV Bharat)

By ETV Bharat Kerala Team

Published : Jun 28, 2024, 10:42 PM IST

വയോധികയെ ബലാത്സംഗം ചെയ്‌ത യുവാവ് അറസ്റ്റിൽ (ETV Bharat)

ആലപ്പുഴ :കായംകുളത്ത് വയോധികയെ ബലാത്സംഗം ചെയ്‌ത കേസിൽ യുവാവ് അറസ്റ്റിൽ. ഓച്ചിറ സ്വദേശി ഷഹാസ് (27) ആണ് അറസ്റ്റിലായത്. കൃഷ്‌ണപുരം സ്വദേശിനിയായ വയോധികയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്‌തതായാണ് കേസ്.

ഇന്നലെ (ജൂൺ 27) രാത്രി എട്ട് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ വയോധിക വണ്ടാനം മെഡിക്കൽ കോളജ് ആശുപതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീടിന് സമീപത്ത് ഒളിച്ചിരുന്ന പ്രതി വയോധിക വീടിൻ്റെ വാതിൽ തുറന്ന സമയം അകത്തു കയറി ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കുറ്റകൃത്യത്തിന് ശേഷം കൃഷ്‌ണപുരം അതിർത്തിചിറക്കടുത്ത് ഒളിച്ചിരിക്കുകയായിരുന്നു പ്രതി.

ലഹരിക്ക് അടിമയായ പ്രതി കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.

Also Read: പീഡനം അവസാനിപ്പിക്കൂ: ആഹ്വാനവുമായി വീണ്ടുമൊരു രാജ്യാന്തര പീഡന അതിജീവിത ദിനം

ABOUT THE AUTHOR

...view details