കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടി യുവതിയും യുവാവും; തെരച്ചില്‍ തുടരുന്നു - SUICIDE ATTEMPT in alappuzha

പള്ളാത്തുരുത്തി പാലത്തില്‍ നിന്നാണ് യുവതിയും യുവാവും ആറ്റിലേക്ക് ചാടിയത്.നെടുമുടി പൊലിസും അഗ്‌നിശമന സേനയും സംഭവസ്ഥലത്ത് എത്തി പരിശോധിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

By ETV Bharat Kerala Team

Published : Apr 12, 2024, 5:56 PM IST

SUICIDE ATTEMPT  WOMAN AND MAN JUMPED FROM BRIDGE  ALAPPUZHA  ആലപ്പുഴ
Young Woman And Man Jumped From A Bridge In Alappuzha, The Search Continues

പള്ളാത്തുരുത്തി പാലത്തില്‍ നിന്നും ആറ്റിലേക്ക് ചാടിയ യുവതിയ്‌ക്കും യുവാവിനുമായുള്ള തെരച്ചില്‍

ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തി പാലത്തില്‍ നിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് ഇരുവരും ചാടുന്നത് കണ്ടതായി പൊലീസില്‍ അറിയിച്ചത്.

നെടുമുടി പൊലിസും അഗ്‌നിശമന സേനയും എത്തി പരിശോധിച്ചെങ്കിലും അവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവർക്കായി കൂടുതല്‍ തിരച്ചില്‍ നടക്കുകയാണ്. ഇരുവരും ചാടുന്ന സമയം നല്ല അടിയൊഴുക്ക് ഉണ്ടായിരുന്നതായി അധികൃതർ പറഞ്ഞു. ആറ്റിലേക്ക് ചാടിയവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821

ALSO READ : നിരന്തരമായ മാനസിക ശാരീരിക പീഡനം: വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്‌റ്റിൽ

ABOUT THE AUTHOR

...view details