ETV Bharat / bharat

സീറ്റ് എഡ്‌ജ്‌ഡ് ത്രില്ലറായി ഹരിയാന-കശ്‌മീര്‍ വോട്ടെണ്ണല്‍; പ്രമുഖരെയടക്കം മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങള്‍ - HARYANA AND JK ELECTION COUNTING

ഹരിയാനയിലും കശ്‌മീരിലും കണ്ടത് ജനവിധി തേടിയിറങ്ങിയ വിഐപി നേതാക്കള്‍ പലരും നേരിയ ലീഡില്‍ വിയര്‍ക്കുന്ന കാഴ്‌ച.

ഹരിയാന ജമ്മു നിയമസഭ തെരഞ്ഞെടുപ്പ്  M Y THARIGAMI  HARYANA ELECTION RESULT  Jammu And Kashmir Election Results
Representative Image (ETV Bharat File)
author img

By ETV Bharat Kerala Team

Published : Oct 8, 2024, 10:26 AM IST

Updated : Oct 8, 2024, 3:38 PM IST

ന്യൂഡല്‍ഹി: വോട്ടെണ്ണലിന്‍റെ ഓരോ റൗണ്ടിലും സ്ഥാനാര്‍ത്ഥികള്‍ക്ക് പല മണ്ഡലങ്ങളിലും നേരിയ ലീഡ് മാത്രം നേടാനായത് കാരണം ഹരിയാന വോട്ടെണ്ണലിന് സസ്പെന്‍സ് ഏറെയായിരുന്നു. ജനവിധി തേടിയിറങ്ങിയ വിഐപി നേതാക്കള്‍ പലരും നേരിയ ലീഡില്‍ വിയര്‍ക്കുകയായിരുന്നു.

ബിജെപിയില്‍ നിന്ന് മുഖ്യമന്ത്രി നായബ് സിങ് സെയ്‌നി ലഡ്വ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടി. വോട്ടണ്ണലിന്‍റെ ആദ്യ റൗണ്ട് മുതല്‍ മുന്നിലായിലിരുന്ന മുഖ്യമന്ത്രി നായബ് സെയ്‌നിക്ക് പക്ഷേ വലിയ ലീഡുണ്ടായിരുന്നില്ല. അംബാല കന്‍റോണ്‍മെന്‍റ് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മുതിര്‍ന്ന നേതാവ് അനില്‍ വിജ് ആയിരുന്നു ബിജെപി നിരയിലെ മറ്റൊരു പ്രമുഖന്‍. കോണ്‍ഗ്രസ് ഐഎന്‍എല്‍ഡി സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ചിത്ര സര്‍വാര പല റൗണ്ടുകളുിലും അനില്‍ വിജിനെ പിന്നിലാക്കുന്നതാണ് കണ്ടത്.

HARYANA COUNTING  JAMMU KASHMIR COUNTING  ഹരിയാന കശ്‌മീര്‍ വോട്ടെണ്ണല്‍  കോണ്‍ഗ്രസ് ബിജെപി
നായബ് സിങ് സെയ്‌നി (ANI)

കോണ്‍ഗ്രസ് നിരയില്‍ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡ ആയിരുന്നു ജനവിധി തേടിയ പ്രമുഖന്‍. സ്വന്തം തട്ടകമായ ഗര്‍ഹി സംപ്ലാ കിലോയിയില്‍ ആദ്യ റൗണ്ട് മുതല്‍ വ്യക്തമായ ലീഡ് നില നിര്‍ത്തിയ ഭൂപീന്ദര്‍ ഹൂഡ, വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ മുന്നിലാണ്. ജുലാനയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എത്തിയ രാജ്യാന്തര ഗുസ്‌തി താരം വിനേഷ് ഫോഗട്ട് കര്‍ഷക സംഘടനകളുടെ കൂടി പിന്തുണ ഉണ്ടായിരുന്നെങ്കിലും വോട്ടണ്ണലിന്‍റെ പലഘട്ടത്തിലും പിന്നിലായിരുന്നു. മാറി മറിഞ്ഞ ലീഡ് നിലയ്‌ക്കൊടുവില്‍ അവസാന റൗണ്ടിലാണ് വിനേഷ് ഫോഗട്ട് വിജയിച്ചത്.

ഭൂപീന്ദര്‍ ഹൂഡ (ANI)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ പൈലറ്റ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗി ആം ആദ്‌മി പാര്‍ട്ടിയുടെ കവിത ദലാല്‍, ജെജെപിയുടെ അമര്‍ജിത് സിങ്ങ് ധന്‍ദ എന്നിവരെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. ഉച്ചാന കലാനില്‍ മത്സരിച്ച ജെജെപി നേതാവ് ദുഷ്യന്ത് ചൗതാല എതിരാളികളില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിട്ടത്.

വിനേഷ് ഫോഗട്ട് (ANI)

സ്വതന്ത്രയായി ഹിസാറില്‍ മല്‍സരിച്ച വ്യവസായ പ്രമുഖ സാവിത്രി ജിന്‍ഡാലും ജനവിധിയുടെ ചൂടറിഞ്ഞു. പലപ്പോഴും ലീഡ് നിലയില്‍ പിന്നില്‍പോയ സാവിത്ര ജിന്‍ഡാല്‍ ഒടുവില്‍ ജയിച്ചു കയറി.

കൈതാലില്‍ മത്സരിച്ച കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയുടെ മകന്‍ ആദിത്യ സുര്‍ജേവാല ഹരിയാനയിലെ സ്ഥാനാര്‍ത്ഥികളിലെ ബേബിയായിരുന്നെങ്കിലും ഫലം വന്നപ്പോള്‍ മിന്നുന്ന ജയം സ്വന്തമാക്കി. മുതിര്‍ന്ന ബിജെപി നേതാവ് ലീലാ റാമിനെയാണ് ഇവിടെ ആദിത്യ സുര്‍ജേവാല കീഴടക്കിയത്.

ഒമര്‍ അബ്‌ദുള്ള (ANI)

വോട്ടെണ്ണലില്‍ ജമ്മു കശ്‌മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് ഉപാധ്യക്ഷന്‍ ഒമര്‍ അബ്‌ദുള്ള രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടിയിരുന്നു. ബഡ്‌ഗാമില്‍ ഒമര്‍ അബ്‌ദുള്ള തുടക്കം മുതല്‍ ലീഡ് പിടിച്ചെങ്കിലും നാഷണല്‍ കോണ്‍ഫറന്‍സ് ശക്തി കേന്ദ്രമായ ഗണ്ടേര്‍ബാളില്‍ പലപ്പോഴും പിന്നില്‍പോയി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി സര്‍ജന്‍ അഹമ്മദ് വാഗെയായിരുന്നു ഇവിടെ എതിരാളി. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്‌തിയുടെ മകള്‍ ഇല്‍തിജ മുഫ്‌തി ബിജ്ബെഹാര മണ്ഡലത്തില്‍ മല്‍സരിച്ച വിഐപി സ്ഥാനാര്‍ത്ഥിയായിരുന്നു.

സംസ്ഥാനത്താകെ ദയനീയ പ്രകടനം കാഴ്‌ച വെച്ച പിഡിപി സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം ഇല്‍തിജ മുഫ്‌തിയും തോല്‍വി വഴങ്ങി. സോപോര്‍ മണ്ഡത്തില്‍, തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്‍റെ സഹോദരന്‍ അയ്‌ജാസ് അഹമ്മദ് ഗുരു സ്വതന്ത്രനായി മത്സരിച്ചിരുന്നെങ്കിലും നാഷണല്‍ കോണ്‍ഫറന്‍സിലെ ഇര്‍ഷാദ് റസൂല്‍ കറിനോട് പരാജയപ്പെട്ടു.

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ ഉദയം വിളംബരം ചെയ്‌ത ജമ്മു കശ്‌മീര്‍ അപ്‌നീ പാര്‍ട്ടി നേതാവ് സയീദ് മുഹമ്മദ് അല്‍താഫ് ബുക്കാരി ചന്നപുരയില്‍ മത്സരിച്ചെങ്കിലും പരാജയം രുചിച്ചു. പ്രമുഖനായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി മുഷ്‌താഖ് ഗുരുവാണ് ഇവിടെ വിജയിച്ചത്. പിഡിപി, ബിജെപി സ്ഥാനാര്‍ത്ഥികളും ഇവിടെ മത്സര രംഗത്തുണ്ടായിരുന്നു.

കുപ്‌വാരയിലും ഹന്ദ്വാരയിലും പീപ്പിള്‍സ് കോണ്‍ഫറന്‍സിലെ സജാദ് ലോണ്‍ പരമ്പരാഗത പാര്‍ട്ടികള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങിയെങ്കിലും കുപ്‌വാരയില്‍ തോല്‍വി വഴങ്ങി. നൗഷേരയില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് രവീന്ദര്‍ റെയ്‌നയായിരുന്നു വിഐ പി സ്ഥാനാര്‍ത്ഥി.

ബിജെപി ശക്തി കേന്ദ്രമായ നൗഷേരയില്‍ പക്ഷേ റെയ്‌നക്ക് അടി തെറ്റി. ഇവിടെ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി സുരേന്ദര്‍ കുമാര്‍ ചൗധരിയാണ് മുന്നിലുള്ളത്. ചാംബയില്‍ മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ താരാ ചന്ദ് വോട്ടണ്ണലില്‍ തുടക്കം മുതല്‍ പിന്നിലായിരുന്നു. ബാരാമുള്ള എം പി, എഞ്ചിനീയര്‍ റഷീദിന്‍റെ സഹോദരന്‍ എഐപി സ്ഥാനാര്‍ത്ഥി ഖുര്‍ഷിദ് അഹമ്മദ് ഷെയ്ഖ് ജെകെപിസി, നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പൊരുതിത്തോറ്റു. അതേസമയം, കുല്‍ഗാമില്‍ സിപിഎം നേതാവ് മൊഹമ്മദ് യൂസഫ് തരിഗാമി വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

Also Read: ഹരിയാനയും ജമ്മു കശ്‌മീരും ആര്‍ക്കൊപ്പം; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍, ആകാംക്ഷയോടെ രാജ്യം

Last Updated : Oct 8, 2024, 3:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.