കോഴിക്കോട്:കൊടുവള്ളിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. കൊടുവള്ളി ചുണ്ടപ്പുറം ഹംസയുടെ മകൻ യൂസഫ് (25) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദേശീയ പാതയോരത്തെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ തറയിൽ വീണ് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
നിർമാണത്തിലിരുന്ന കെട്ടിടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആളെ തിരിച്ചറിഞ്ഞു - Youth found dead in koduvally - YOUTH FOUND DEAD IN KODUVALLY
കൊടുവള്ളി സ്വദേശി യൂസഫാണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Published : May 23, 2024, 8:34 PM IST
മൃതദേഹത്തിന് ചുറ്റും രക്‌തം തളം കെട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ആദ്യം ഇതര സംസ്ഥാന തൊഴിലാളിയുടേതാവും മൃതദേഹമെന്നാണ് പൊലീസ് സംശയിച്ചത്. എന്നാൽ അന്വേഷണം നടത്തിയ ശേഷമാണ് മരിച്ചത് കൊടുവള്ളി സ്വദേശി യൂസഫാണെന്ന് തിരിച്ചറിഞ്ഞത്.മരിച്ച യൂസഫിൻ്റെ സഹോദരനാണ് മൃതദേഹം തിരിച്ചറിഞ്ഞത്. താമരശേരി പൊലീസ് സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. പോസ്‌റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Also Read :ബംഗ്ലാദേശ് എംപിയുടെ കൊലപാതകം ആസൂത്രിതം: സുഹൃത്ത് 5 കോടി നല്‍കിയെന്ന് പൊലീസ്, 3 പേര്‍ അറസ്‌റ്റില്‍