ആലപ്പുഴ: ശക്തമായ കാറ്റിൽ മരക്കൊമ്പ് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യ അലീഷ ശസ്ത്രക്രിയക്ക് ശേഷം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആറാട്ട് സ്വദേശിയായ ഉനൈസ് (30) ആണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വച്ച് മരിച്ചത്.
ശക്തമായ കാറ്റിൽ മരക്കൊമ്പ് വീണ് പരിക്കേറ്റ യുവാവ് മരിച്ചു; ഭാര്യ ചികിത്സയില്‍ - Man killed by falling tree limb - MAN KILLED BY FALLING TREE LIMB
ആലപ്പുഴയില്‍ മരക്കൊമ്പ് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. 30 കാരനായ ഉനൈസാണ് മരിച്ചത്. ഇയാളുടെ ഭാര്യ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
ഉനൈസ് (30) (ETV Bharat)
Published : Jul 17, 2024, 2:59 PM IST
തിങ്കളാഴ്‌ച രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ മട്ടാഞ്ചേരി പാലത്തിന് സമീപത്തുവച്ച് ഇവരുടെ മേല്‍ മരചില്ല പതിക്കുകയായിരുന്നു. വെൽഡിങ് തൊഴിലാളിയായ ഉനൈസ് ഞായറാഴ്‌ച സൗദിയിൽ പോകാനുള്ള യാത്രാ രേഖകൾ ശരിയാക്കാന്‍ പോകുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഉനൈസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ജീവൻ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. നാല് വയസുള്ള ഇഹാൻ ഇവരുടെ മകനാണ്.