കോട്ടയം:വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. വൈക്കം വെച്ചൂർ സ്വദേശി പി.ബിപിനാണ് (27) അറസ്റ്റിലായത്. വൈക്കം എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ ജി.കൃഷ്‌ണകുമാറും സംഘവും ഇന്നലെയാണ് ഇയാളെ പിടികൂടിയത്.
പരിശോധനയിൽ ബിബിന്‍റെ വീട്ടുമുറ്റത്ത് നിന്നും നാല് കഞ്ചാവ് ചെടികൾ കണ്ടെത്തി. 64 സെന്‍റീമീറ്റർ മുതൽ 90 സെന്‍റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ ഇയാൾ വീട്ടിൽ നട്ടുവളർത്തുന്നതായി എക്‌സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് ഇയാള്‍ പിടിയിലായത്.