കോഴിക്കോട് :എസ്ഐയുടെ പേഴ്‌സ് മോഷ്‌ടിച്ച കള്ളൻ അറസ്റ്റിൽ. ഒളവണ്ണ കൊപ്ര കള്ളി കളത്തിൽ മുഹമ്മദ് ഫൈസൽ ആണ് പിടിയിലായത്. രാമനാട്ടുകര എയർപോർട്ട് റോഡിൽ നിർത്തിയിട്ടിരുന്ന ക്രൈംബ്രാഞ്ച് എസ്ഐ പി.വിനോദ് കുമാറിൻ്റെ സ്‌കൂട്ടറിൽ നിന്നാണ് പട്ടാപ്പകൽ പണവും രേഖകളും അടങ്ങിയ പേഴ്‌സ് മോഷ്‌ടിച്ചത്.
മോഷണം നടന്ന വിവരം മനസിലായതോടെ എസ്ഐ പി.വിനോദ് കുമാർ ഫറോക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മോഷണം നടന്ന ഭാഗത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ഇതിൽ നിന്നും മോഷണം നടത്തിയ ആളെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു.