കേരളം

kerala

ETV Bharat / state

'നിങ്ങള്‍ എന്നും ഞങ്ങളുടെ ഹൃദയത്തില്‍ നിലനില്‍ക്കും', വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രാഹുലും പ്രിയങ്കയും

പുത്തുമലയില്‍ എത്തിയ ഇരുവരും ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് പുഷ്‌പാര്‍ച്ചന നടത്തുകയും ചെയ്‌തു.

RAHUL GANDHI PAYS TRIBUTE  PRIYANKA GANDHI  WAYANAD BYELECTION  RAHUL AND PRIYANKA
Rahul Gandhi and Priyanka Gandhi (Etv Bharat)

By ANI

Published : 4 hours ago

കല്‍പ്പറ്റ:വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പുത്തുമലയില്‍ എത്തിയ ഇരുവരും ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് പുഷ്‌പാര്‍ച്ചന നടത്തുകയും ചെയ്‌തു. കലക്‌ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പുത്തുമലയിലെത്തിയത്. നിങ്ങള്‍ എന്നെന്നും തങ്ങളുടെ ഹൃദയത്തിലാണെന്ന് ഉരുള്‍പൊട്ടലില്‍ മരിച്ചവരെ സ്‌മരിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

'പ്രിയങ്കയ്ക്കും എനിക്കും വയനാട്ടിലെ ജനങ്ങള്‍ തരുന്ന സ്‌നേഹത്തിനിടയിലും ദുരന്തമായ ഉരുൾപൊട്ടലിൽ ഞങ്ങൾക്ക് നഷ്‌ടപ്പെട്ട ജീവിതങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. നിങ്ങൾ എന്നെന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ നിലനിൽക്കും, നിങ്ങളുടെ കുടുംബങ്ങൾ ഞങ്ങളുടെ ഭാഗമാണ്' എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി ജയിക്കുമെന്ന ആത്മവിശ്വാസവും രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

വയനാട്ടില്‍ നിന്നും രണ്ട് എംപിമാര്‍:

വയനാട് ലോക്‌സഭ മണ്ഡലത്തിൽ നിന്നും ഇപ്പോൾ രണ്ട് പാർലമെന്‍റ് അംഗങ്ങളാണുള്ളത്. രണ്ട് പാർലമെന്‍റ് അംഗങ്ങളുള്ള രാജ്യത്തെ ഏക മണ്ഡലമാണ് വയനാട്. ഒരാൾ ഔദ്യോഗികവും മറ്റൊരാൾ അനൗദ്യോഗികവുമായ എംപിയുമാണ്. രണ്ടുപേരും വയനാട്ടിലെ ജനങ്ങളുടെ ആവശ്യങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കാൻ പ്രവർത്തിക്കുമെന്ന് വയനാട്ടിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവെ രാഹുല്‍ പറഞ്ഞു.

തന്‍റെ സഹോദരി പ്രിയങ്ക വയനാട്ടിലെ ജനങ്ങളെ തന്‍റെ കുടുംബമായി കാണുന്നുവെന്നും സഹോദരിയെ നോക്കാൻ അവരോട് ആവശ്യപ്പെടുന്നുവെന്നും രാഹുൽ പറഞ്ഞു. 'എന്‍റെ സഹോദരി തന്‍റെ കുടുംബത്തിന് വേണ്ടി എല്ലാം ത്യജിക്കാൻ തയ്യാറാണെന്ന് എനിക്ക് ഉറപ്പുണ്ട്. പ്രിയങ്ക വയനാട്ടിലെ ജനങ്ങളെ തന്‍റെ കുടുംബമായി കാണുന്നു, എനിക്കും നിങ്ങളുടെ ഒരു അനുഗ്രഹം വേണം. എന്‍റെ സഹോദരിയെ നോക്കാനും അവളെ സംരക്ഷിക്കാനും ഞാൻ വയനാട്ടിലെ ജനങ്ങളോട് അഭ്യർഥിക്കുന്നു. വയനാട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രിയങ്ക വളരെ ആര്‍ജവത്തോടെ പ്രവര്‍ത്തിക്കും' എന്ന് രാഹുൽ വ്യക്തമാക്കി.

തന്‍റെ അച്ഛൻ മരിച്ച സമയം അമ്മയെ പരിപാലിച്ചത് സഹോദരി പ്രിയങ്ക ആയിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. 'അച്ഛൻ മരിച്ചതിന് ശേഷം, എന്‍റെ അമ്മയെ നോക്കിയത് എന്‍റെ സഹോദരിയാണ്, പപ്പ മരിക്കുമ്പോൾ അവൾക്ക് 17 വയസായിരുന്നു, അമ്മയ്ക്ക് എല്ലാം നഷ്‌ടപ്പെട്ടപ്പോഴും കൂടെ നിന്ന് അമ്മയെ നോക്കിയത് എന്‍റെ സഹോദരി പ്രിയങ്കയാണ്' എന്നും കല്‍പറ്റയിലെ റാലിയില്‍ രാഹുല്‍ പറഞ്ഞു.

Read Also:'ഇത് തന്‍റെ പുതിയ യാത്ര'; നാമനിര്‍ദേശ പത്രിക സമർപ്പിച്ച് പ്രിയങ്കാ ഗാന്ധി, ആവേശക്കടലായി വയനാട്

ABOUT THE AUTHOR

...view details