തൃശൂര്‍: വടക്കാഞ്ചേരി ഓട്ടുപാറയിലെ തട്ടുകടയിൽ നിന്നും വാങ്ങിയ മുട്ടബജിയിൽ ജീവനുള്ള പുഴുവിനെ കണ്ടെത്തി. എങ്കക്കാട് സ്വദേശിയായ ഓട്ടോഡ്രൈവർ രാകേഷ് വാങ്ങിയ മുട്ടബജിയിൽ നിന്നാണ് പുഴുവിനെ കണ്ടത്. ഓട്ടുപാറ പുഴപ്പാലത്തിന് സമീപമുള്ള കടയിൽ നിന്ന് പാർസൽ വാങ്ങി വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം കഴിക്കുന്നതിനിടെയാണ് പുഴുവിനെ കണ്ടത്.
ഗുരുതര ആരോഗ്യപ്രശ്‌നം സൃഷ്‌ടിച്ചേക്കാവുന്ന സംഭവത്തിനെതിരെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാനാണ് കുടുംബത്തിൻ്റെ നീക്കം.
കഴിഞ്ഞ രാത്രിയോടെയാണ് 10 ഓളം മുട്ടബജികൾ വാങ്ങി വീട്ടിൽ എത്തിയ രാകേഷ് പലഹാരങ്ങൾ കുടുംബാംഗങ്ങൾക്ക് നൽകിയത്.