കേരളം

kerala

ETV Bharat / state

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിൽ അകപ്പെട്ടു; തൊഴിലാളിയ്‌ക്ക് രക്ഷകരായി ഫയര്‍ഫോഴ്‌സ് - WORKER STUCKED IN WELL

കിണർ നിർമിക്കുന്നതിനിടെ 50 അടി താഴ്‌ചയെത്തിയപ്പോൾ ശ്വാസതടസം നേരിടുകയും ബോധരഹിതനാവുകയുമായിരുന്നു. സംഭവം തിരുവമ്പാടിക്ക് സമീപം ചേപ്പിലങ്ങോട്.

കിണറിൽ അകപ്പെട്ടയാളെ രക്ഷപ്പെടുത്തി  WORKER RESCUED FROM WELL  WORKER STUCK IN WELL THIRUVAMBADY  കിണറ്റിനുള്ളിൽ കുടുങ്ങി
Worker stuck inside well (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 12, 2024, 11:02 PM IST

കിണറിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിച്ചു (Source: ETV Bharat Reporter)

കോഴിക്കോട് : ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിൽ അകപ്പെട്ട കിണർ നിർമാണ തൊഴിലാളിയെ രക്ഷിച്ചു. തിരുവമ്പാടി സ്വദേശിയായ കീരൻ (65) ആണ് കിണറിൽ അകപ്പെട്ടത്. തിരുവമ്പാടിക്ക് സമീപം ചേപ്പിലങ്ങോട് ആണ് സംഭവം.

പുതുതായി നിർമിക്കുന്ന കിണർ 50 അടിയോളം താഴ്‌ചയെത്തിയപ്പോൾ ശ്വാസതടസം വന്ന് ബോധരഹിതനാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം ഫയർഫോഴ്‌സ്‌ സ്ഥലത്തെത്തുകയും റസ്ക്യൂനെറ്റിൻ്റെ സഹായത്തോടെ കിണറിൽ ബോധരഹിതനായി കിടന്ന കീരനെ പുറത്തെത്തിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ സി മനോജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി അഭിലാഷ്, കെ ടി ജയേഷ്, കെ രജീഷ്, ആർ മിഥുൻ, രാജേന്ദ്രൻ, തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Also Read: വൃത്തിയാക്കാൻ ഇറങ്ങി: ശാരീരിക അസ്വസ്ഥതയെ തുടർന്ന് കിണറ്റിനുള്ളിൽ അകപ്പെട്ട യുവാവിന് രക്ഷകരായി ഫയർ ഫോഴ്‌സ്

ABOUT THE AUTHOR

...view details