ഇടുക്കി: മിന്നു മണി, സജന സജീവൻ, ശോഭന ആശ... ഇന്ത്യൻ ക്രിക്കറ്റിലെയും വനിത പ്രീമിയര്‍ ലീഗിലെയും മലയാളി സൂപ്പര്‍ താരങ്ങള്‍. ഇവര്‍ക്കൊപ്പം തങ്ങളുടെ പേരും ചേര്‍ത്തെഴുതാനുള്ള തയ്യാറെടുപ്പുകളിലാണ് ഇടുക്കി ഹൈറേഞ്ചിലെ പെണ്‍കുട്ടികള്‍. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നെടുങ്കണ്ടം കല്ലാറില്‍ നടക്കുന്ന ക്രിക്കറ്റ് പരിശീലനത്തിന്‍റെ വിശേഷങ്ങളിലേയ്ക്ക്...
ഇടുക്കിയില്‍ തൊടുപുഴയില്‍ മാത്രമായിരുന്നു നേരത്തെ ക്രിക്കറ്റ് പരിശീലനം. ദൂരം കൂടുതല്‍ ആയതുകൊണ്ട് തന്നെ ഹൈറേഞ്ചില്‍ നിന്നും പല പ്രതിഭകള്‍ക്കും ഇങ്ങോട്ടേയ്‌ക്ക് എത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് നാല് കേന്ദ്രങ്ങളിലേയ്‌ക്കും പരിശീലനം വ്യാപിപ്പിച്ചത്.