കേരളം

kerala

ETV Bharat / state

കാട്ടുപന്നി ശല്യം സഹിക്കവയ്യാതെയായി, ചെയ്‌തിരുന്ന കൃഷി ഉപേക്ഷിച്ച് കുറുന്തോട്ടിയിലേക്ക്; പെരുവയലിലെ വനിതാ കൂട്ടായ്‌മയുടെ വിജയഗാഥ - WOMEN JLG GROUP SIDA CULTIVATION

കൃഷിയിറക്കിയത് സൂര്യ ജെഎൽജി ഗ്രൂപ്പിലെ അഞ്ച് വനിതാ അംഗങ്ങള്‍. വിളവെടുത്ത കുറുന്തോട്ടി കോട്ടക്കല്‍ ആയുര്‍വേദ ആശുപത്രിയ്‌ക്ക് നല്‍കുന്നു.

KURUNTHOTTI SIDA CORDIFOLIA  SIDA CORDIFOLIA FARMING PERUVAYAL  HOW TO CULTIVATE KURUNTHOTTI  BENEFITS OF KURUNTHOTTI
kurunthotti (Sida cordifolia) Cultivation By Surya JLG (ETV Bharat)

By ETV Bharat Kerala Team

Published : Dec 31, 2024, 12:45 PM IST

കോഴിക്കോട് :പെരുവയലിലെ വനിതാ കർഷകരുടെ കുറുന്തോട്ടി കൃഷിയിൽ നൂറ് മേനി വിളവ്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് സൂര്യ ജെഎൽജി ഗ്രൂപ്പിലെ അഞ്ച് വനിതകൾ സ്ഥിരമായി ചെയ്‌തിരുന്ന കൃഷികളെല്ലാം ഉപേക്ഷിച്ചത്. പിന്നെ പെരുവയൽ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹായത്തോടെ ആർക്കും വേണ്ടാതെ പറമ്പിലും വഴിയരികുകളിലും വളർന്നിരുന്ന കുറുന്തോട്ടി കൃഷിയിറക്കി. ഇന്ന് പെരുവയൽ കൊടിമലക്കുന്ന്, മുരട്ടകുന്ന് എന്നിവിടങ്ങളിലെ അഞ്ച് ഏക്കർ സ്ഥലത്താണ് സൂര്യ ജെഎൽജി ഗ്രൂപ്പ് അംഗങ്ങളുടെ കുറുന്തോട്ടി കൃഷി പടർന്ന് പന്തലിച്ചത്.

ഏറെ ഔഷധഗുണമുള്ള കുറുന്തോട്ടിയുടെ ലഭ്യത വളരെ കുറവാണ്. സാധാരണ ആവശ്യത്തിന് പറമ്പുകളിൽ നിന്നും വഴിവക്കിൽ നിന്നും ശേഖരിച്ച് കൊണ്ടുപോവുകയാണ് ആവശ്യക്കാർ ചെയ്യുന്നത്. എന്നാൽ കുറുന്തോട്ടിയുടെ വിപണി സാധ്യത വളരെ വലുതാണെന്ന് പെരുവയലിലെ ഈ ജെഎൽജി ഗ്രൂപ്പ് അംഗങ്ങൾ തെളിയിച്ചു കഴിഞ്ഞു.

സൂര്യ ജെഎൽജി ഗ്രൂപ്പിന്‍റെ കുറുന്തോട്ടി കൃഷി (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കോട്ടക്കൽ ആയുർവേദ ആശുപത്രിക്കാണ് വിളവെടുക്കുന്ന കുറുന്തോട്ടികൾ അത്രയും കൈമാറുന്നത്. വെള്ളയും ഇരുണ്ട നിറത്തിലും തണ്ടുകൾ ഉള്ള രണ്ട് ഇനം കുറുന്തോട്ടിയാണ് ഇവർ കൃഷി ചെയ്‌തത്. മികച്ച വിളവാണ് ഈ വനിതാ കർഷകരുടെ പരിചരണത്തിൽ കുറുന്തോട്ടി കൃഷിയിൽ നിന്നും ലഭിച്ചത്.

ആദ്യ കുറുന്തോട്ടി കൃഷിയിൽ തന്നെ വലിയ വിളവ് ലഭിച്ചതോടെ വരും വർഷത്തിലും കൂടുതൽ ഇടങ്ങളിലേക്ക് കുറുന്തോട്ടി കൃഷി വ്യാപിപ്പിക്കാനാണ് പെരുവയലിലെ സൂര്യ ജെഎൽജി ഗ്രൂപ്പ് അംഗങ്ങളുടെ തീരുമാനം.

ABOUT THE AUTHOR

...view details