തിരുവനന്തപുരം: അമ്പൂരി ചാക്കപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. ചക്കപ്പാറ ആദിവാസി സെറ്റിൽമെന്‍റിലെ വിജയകുമാരിക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പൂരിയില്‍ കാട്ടുപന്നി ആക്രമണം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് - Wild Boar Attack - WILD BOAR ATTACK
വീടിനു സമീപത്തെ തോട്ടിൽ നിന്ന് കുളിച്ചിട്ട് വരുമ്പോഴോയിരുന്നു കാട്ടുപന്നിയുടെ ആക്രമണം
- (ETV Bharat)
Published : Jun 1, 2024, 10:46 PM IST
വൈകുന്നേരം വീടിനു സമീപത്തെ തോട്ടിൽ നിന്ന് കുളിച്ചിട്ട് വരുമ്പോഴോയിരുന്നു ആക്രമണം ഉണ്ടായത്. കാലിന് ഗുരുതരമായി പരിക്കേറ്റ വിജയകുമാരിയെ വെള്ളറട കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ഹോസ്‌പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. വിജയകുമാരിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ALSO READ:ചൊവ്വന്നൂരിൽ റോഡരികിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി