കേരളം

kerala

ETV Bharat / state

തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഇൻസ്റ്റഗ്രാം സുഹൃത്തിനെ തെരഞ്ഞ് പൊലീസ് - WOMAN MURDERED IN TRIVANDRUM

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.

KADINAMKULAM MURDER  WOMAN MURDERED IN KADINAMKULAM  കഠിനംകുളത്ത് യുവതി മരിച്ച നിലയിൽ  കഠിനംകുളം മരണം
കൊല്ലപ്പെട്ട ആതിര (ETV Bharat)

By ETV Bharat Kerala Team

Published : Jan 21, 2025, 6:09 PM IST

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കായംകുളം സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയം.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ന് രാവിലെ പതിനൊന്നരയോടെ പൂജാരിയായ ഭർത്താവ് വീട്ടിലെത്തിയപ്പോഴാണ് ആതിരയെ കുത്തേറ്റ് മരിച്ചനിലയിൽ കണ്ടതെന്ന് പൊലീസ് പറഞ്ഞു. രാവിലെ 8.30ന് മകനെ സ്‌കൂളിൽ വിട്ടപ്പോഴും യുവതി വീട്ടിൽ ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. യുവാവ് രണ്ടുദിവസം മുമ്പ് യുവതിയുടെ വീട്ടിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൊലയ്ക്ക് ശേഷം യുവതിയുടെ സ്‌കൂട്ടറുമായിട്ടാണ് അക്രമി രക്ഷപ്പെട്ടത്. വീടിൻ്റെ മതിൽ ചാടിയാണ് അക്രമി വീടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കഠിനംകുളം, ചിറയിൻകീഴ് ഭാഗത്തെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read:സുഹൃത്തിന്‍റെ വിവാഹത്തിനെത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു

ABOUT THE AUTHOR

...view details