കേരളം

kerala

ETV Bharat / state

വീട്ടിൽ പ്രസവം : തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് കസ്‌റ്റഡിയിൽ - അമ്മയും കുഞ്ഞും മരിച്ചു

ആശുപത്രിയില്‍ പോകാതെ വീട്ടില്‍ പ്രസവിച്ചതിനെത്തുടര്‍ന്ന് പൂന്തുറ സ്വദേശിനി ഷമീറയും കുഞ്ഞുമാണ് മരിച്ചത്

Birth At Home Mother And Baby Died  birth at home in Thiruvananthapuram  വീട്ടിൽ പ്രസവം  അമ്മയും കുഞ്ഞും മരിച്ചു  തിരുവനന്തപുരം
Birth At Home

By ETV Bharat Kerala Team

Published : Feb 21, 2024, 11:14 AM IST

തിരുവനന്തപുരം : വീട്ടില്‍ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷമീറ ബീവി (35) ആണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു മരണം (Woman And Baby Dies).

വീട്ടില്‍വച്ച് പ്രസവിക്കാന്‍ പ്രേരിപ്പിച്ച പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെ നേമം പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഷമീറ പൂര്‍ണ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്‌ടറും ആശുപത്രിയില്‍ എത്തിച്ച്‌ വിദഗ്‌ധ ചികിത്സ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിന് കൂട്ടാക്കാതെ പ്രസവം വീട്ടില്‍ മതിയെന്ന് നിയാസ് വാശി പിടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവ വേദനയുണ്ടായത്. പിന്നാലെ അമിത രക്തസ്രാവവും ഉണ്ടായി.

ബോധരഹിതയായ ഷമീറയെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും നേരത്തെ തന്നെ മരണപ്പെട്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിക്കുകയായിരുന്നു. പാലക്കാട് സ്വദേശിനിയാണ് ഷമീറ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനുമായി രണ്ട് കുഞ്ഞുങ്ങളുണ്ട്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പരിശോധനയ്ക്കായി പൊലീസ് ഇവരുടെ വീട് സീല്‍ ചെയ്‌തിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details