ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ കാട്ട് പന്നി ആക്രമണത്തിൽ ഓട്ടോ ടാക്‌സി തൊഴിലാളിക്ക് പരിക്ക്. ശാന്തൻപാറ സ്വദേശി ഷിബു കുമാറിനാണ് പരിക്കേറ്റത്. ശാന്തൻപാറയിൽ നിന്നും പത്തേക്കർ ഭാഗത്തേക്ക് യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടയിലാണ് കാട്ടു പന്നി ഓട്ടോക്ക് വട്ടം ചാടിയത്.
ഇടുക്കി ശാന്തൻപാറയിൽ കാട്ട് പന്നി ആക്രമണം; ഒരാൾക്ക് പരിക്ക് - ഇടുക്കി ശാന്തൻപാറ
കാട്ട് പന്നിയുടെ ആക്രമണത്തിൽ ഇടുക്കി ശാന്തൻപാറ സ്വദേശിക്ക് പരിക്ക്
One Injured In Wild Boar Attack In Idukki
Published : Mar 6, 2024, 10:44 PM IST
ടൗണിന് സമീപത്തായി വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ വാഹനത്തിന്‍റെ മുൻവശം തകർന്നു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കുകൾ കൂടാതെ രക്ഷപെട്ടു. ഓട്ടോയുടെ മുൻവശത്താണ് കാട്ട് പന്നി വന്നിടിച്ചത്.
തലനാരിഴക്കാണ് ഡ്രൈവർ ഷിബുവും യാത്രക്കാരും രക്ഷപെട്ടത്. ഇടിയുടെ ആഘാതത്തിൽ പരിക്കേറ്റ ഷിബു ആശുപത്രിയിൽ ചികിത്സ തേടി.