അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം കാട്ടുതീ ; വന്‍ കൃഷിനാശം ഇടുക്കി :അടിമാലി കൂമ്പന്‍പാറയ്ക്ക് സമീപം കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് കര്‍ഷകന് വലിയ കൃഷിനാശം. രണ്ടരയേക്കര്‍ സ്ഥലത്തെ കൃഷി കത്തിനശിച്ചു. ഇനി കൃഷി ഭൂമി പഴയ രീതിയിലാക്കാന്‍ ആവതില്ലെന്നും അര്‍ഹമായ സര്‍ക്കാര്‍ സഹായം ഉണ്ടാകണമെന്നുമാണ് നഷ്‌ടം സംഭവിച്ച കര്‍ഷകന്‍റെ ആവശ്യം(Wild Fire in Adimali heavy loss).
കഴിഞ്ഞ ദിവസം അടിമാലി കൂമ്പന്‍പാറ ഇരുപത്തഞ്ചേക്കര്‍ ഭാഗത്ത് കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്നാണ് കര്‍ഷകനായ വര്‍ഗീസിന് വലിയ നഷ്ടം സംഭവിച്ചത്. കാട്ടുതീ കൃഷിയിടമാകെ ചാമ്പലാക്കിയതോടെ(farmland to ashes) രണ്ടരയേക്കറോളം സ്ഥലത്തെ വിള നശിച്ചു.ഒരു മനുഷ്യായുസ്സിലെ അധ്വാന ഫലം മുഴുവന്‍ കാട്ടുതീ കവര്‍ന്നതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഈ കര്‍ഷകന്‍.
Also Read:വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാകുന്നു; പൊറുതിമുട്ടി ജനം
300 ചുവട് കൊക്കോ, 400 ചുവട് കുരുമുളക് ചെടി, 200 ചുവട് കാപ്പി, 200 ചുവട് മലയിഞ്ചി, 20 ചുവട് ജാതി എന്നിവയെല്ലാം കാട്ടുതീയില്‍ ചാമ്പലായി( Owner Varghese). അപ്രതീക്ഷിതമായി കൃഷിയിടത്തിലേക്ക് പടര്‍ന്നെത്തിയ കാട്ടു തീ അണയ്ക്കുന്നതിനായി ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും തീയണയ്ക്കുവാനുള്ള ഇടപെടല്‍ നടത്താനായില്ല. പ്രദേശത്തിന്‍റെ ഭൂപ്രകൃതിയായിരുന്നു തടസമായത്. വര്‍ഗീസിന്‍റെ കൃഷിയിടത്തിന് സമീപമുള്ള പ്രദേശത്ത് പടര്‍ന്ന കാട്ടുതീയാണ് പുരയിടത്തിലേക്കും വ്യാപിച്ചത്. കൃഷിയാകെ നശിച്ചതോടെ ജീവിതമെങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഈ കര്‍ഷകന്‍.