ഇടുക്കി:ചിന്നക്കനാലിൽ കാട്ടാനകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മുറിവാലൻ കൊമ്പൻ ചരിഞ്ഞു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ ദിവസം വനം വകുപ്പ് ഒറ്റയാന് ചികിത്സ ആരംഭിച്ചിരുന്നു.
ഒരാഴ്ച മുൻപാണ് ചക്കകൊമ്പനും മുറിവാലനും തമ്മിൽ കൊമ്പുകോര്‍ത്തത്. പിൻഭാഗത്ത് ഗുരുതര മുറിവ് പറ്റിയ ആനയെ വനം വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. അവശനിലയിലായ കൊമ്പൻ കഴിഞ്ഞ ദിവസം ചിന്നക്കനാലില്‍ നിന്നും 500 മീറ്റർ അകലെ വനമേഖലയിൽ വീണു.