മാനന്തവാടി:കാട്ടാനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ. മാനന്തവാടി പെരുവക കിഴക്കേൽ മണ്ണൂർ വീട്ടിൽ ഡെൽവിൻ (22) സഹോദരൻ ക്രിസ്റ്റോ (20) എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.
ബൈക്ക് യാത്രികർക്ക് നേരെ കാട്ടാനയുടെ ആക്രമണം; അത്ഭുതകരമായി രക്ഷപ്പെട്ട് സഹോദരങ്ങൾ, വീഡിയോ കാണാം - WILD ELEPHANT ATTACK IN WAYANAD
ബാവലി ചെക്ക് പോസ്റ്റിന് സമീപത്തായാണ് സംഭവം.
Elephant Attack In Wayanad (ETV Bharat)
Published : Dec 16, 2024, 9:41 PM IST
ഇന്ന് (ഡിസംബർ 16) രാവിലെ 8.30 ഓടെയാണ് സംഭവം. മാനന്തവാടിയിൽ നിന്നും മൈസൂരിലേക്ക് ബൈക്കിൽ യാത്ര ചെയ്യവേ ബാവലി ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് ആന ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഡെൽവിനെ തുമ്പി കൈ ഉപയോഗിച്ച് തള്ളിയിടുകയും, കാൽ മുട്ടിന് പരിക്കേൽക്കുകയും ചെയ്‌തു.
രക്ഷപ്പെടാനായി സ്ഥലത്തുണ്ടായ ലോറിയിലേക്ക് ഓടിക്കയറുകയായിരുന്നു. ലോറി ഹോൺ മുഴക്കിയപ്പോഴാണ് ആന ആക്രമണത്തിൽ നിന്നും പിന്മാറിയത്. മൈസൂരിൽ വിദ്യാർഥികളാണ് ഇരുവരും.